പുതിയ സിൽവർലൈൻ പദ്ധതി: ആശയും ആശങ്കയും

Total Views : 567
Zoom In Zoom Out Read Later Print

അതിവേഗം ട്രെയിൻ പോകേണ്ട ട്രാക്കായതിനാൽ ഒരാൾ പോലും കടന്നുവരാത്തവിധം സംവിധാനം ചെയ്യേണ്ട ഒന്നാണ് സിൽവർലൈൻ. തെക്ക് വടക്കു രീതിയില്‍ അത് നിലവിൽവരുമ്പോൾ അടഞ്ഞുപോകുന്നത്കിഴക്ക് - പടിഞ്ഞാറേക്കുള്ള ജലസഞ്ചാരമാകും.പരിസ്ഥികാഘാതപഠനത്തിൽ തന്നെ പറയുന്നത്പോലെ കൂടുതൽ വിശദമായ പഠനങ്ങൾ അർഹിക്കുന്ന വിഷയമാണിത്.


ഡോ.ടി.വി. സജീവ് 

പല വേഗത്തിൽ ഓടുന്ന തീവണ്ടികളുണ്ട്വേഗതയിൽ വിമാനങ്ങളോട് മത്സരിക്കുന്നവ മുതൽ വളരെ പതുക്കെ മല കയറുകയും ഇറങ്ങുകയും ചെയ്യുന്നവയടക്കം.ഏറ്റവും വേഗതയുള്ള റെയിൽവേട്രാക്കുകളെ ഹൈസ്പീഡ്എന്നും അതിനുതാഴെ സെമിഹൈസ്പീഡ് എന്നും അതിനും താഴെ വേഗതയുള്ളവയെ ലോസ്പീഡ് എന്നുമാണ് വിളിക്കുക

അന്താരാഷ്ട്രമാനദണ്ഡങ്ങൾ വെച്ച് ഹൈസ്പീഡ് എന്നു വിളിക്കാവുന്ന റെയിൽട്രാക്കുകൾ ഇന്ത്യയിലില്ലപരമാവധി മണിക്കൂറിൽ 160 കിലോമീറ്ററിൽ സഞ്ചരിക്കാവുന്നഡൽഹിയിൽ നിന്നും വാരാണസിയിലേക്ക് പോകുന്ന വന്ദേഭാരത്എക്സ്പ്രസ് ആണ് ഇപ്പോള്‍ ഇന്ത്യയിലെ ഏറ്റവും വേഗതയുള്ള റെയിൽപാത.ഇന്നും ഡൽഹിയിൽനിന്നും ആഗ്രയിലേക്ക്പോകുന്ന ഗതിമാൻഎക്സ്പ്രെസ്സുമൊക്കെ സെമിഹൈസ്പീഡ് വിഭാഗത്തിലാണ് ഉള്‍പ്പെടുക.ഇപ്പോൾ പണിനടന്നുകൊണ്ടിരിക്കുന്നമുംബൈയിൽനിന്നും അഹമ്മദാബാദിലേക്കുള്ള റെയിൽപാതയും ഈ ഗണത്തിലാണ് പെടുക. ഇത്തരത്തിലുള്ള സെമിഹൈസ്പീഡ് റെയിൽപ്രൊജക്ട് സിൽവർലൈൻ എന്നപേരിൽ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന പദ്ധതിയുടെ പാരിസ്ഥികാഘാതപഠനം  തിരുവനന്തപുരത്തുള്ള സെന്റർ ഫോർ എൻവയോൺമെന്റ് ആന്‍ഡ് ഡെവലപ്മെന്റ് നടത്തിയതിന്റെ അടിസ്ഥാനത്തിൽ കേരളത്തിന്റെ വികസനത്തേയും പാരിസ്ഥികാവസ്ഥയേയും ഈ പദ്ധതി എങ്ങനെയാണ് സ്വാധീനിക്കുക എന്നതാണ് നമ്മൾ പരിശോധിക്കുന്നത്.

തിരുവനന്തപുരത്തു നിന്ന് കാസര്‍ഗോഡ്‌ വരെ നാലുമണിക്കൂര്‍ കൊണ്ട് സഞ്ചരിക്കാവുന്ന വിധമാണ് 529.45  കിലോമീറ്റർ ദൈർഘ്യമുള്ള ഈ പദ്ധതി സംവിധാനം ചെയ്തിരിക്കുന്നത്.തിരുവനന്തപുരത്തെ കൊച്ചുവേളിയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നിർത്തുക കൊല്ലംചെങ്ങന്നൂർ,കോട്ടയം,എറണാകുളംകൊച്ചി വിമാനത്താവളം,തൃശൂർ,തിരൂർ,കോഴിക്കോട്,കണ്ണൂർ,കാസർഗോഡ് എന്നിവിടങ്ങളിലുള്ള സ്റ്റേഷനുകളിലൂടെയായിരിക്കും.സംസ്ഥാനത്തെ 14 ജില്ലകളില്‍ വയനാട്,പാലക്കാട്ഇടുക്കി,പത്തനംത്തിട്ട എന്നീ ജില്ലകളൊഴിച്ച് ബാക്കി  10 ജില്ലകളിലൂടെയും ഈ റെയിൽപാത കടന്നുപോകും. മെയിന്റനന്‍സ് ഡിപ്പോകള്‍ കൊല്ലത്തും കാസർഗോഡുമാണ് ഉണ്ടാവുകതിരുവനന്തപുരം മുതൽ തിരൂർ വരെ ഇപ്പോഴുള്ള റെയിൽട്രാക്കിൽ നിന്നും വ്യത്യസ്തമായ പാതയിലൂടെയും തിരൂർ മുതൽ കാസർഗോഡ് വരെ നിലവിലുള്ള പാതയ്ക്ക് സമാന്തരമായുംസിൽവർലൈൻവരുകമണിക്കൂറിൽ 200 കിലോമീറ്റർ വേഗത ലക്ഷ്യമാക്കുന്ന ട്രെയിനിൽ ഒരു സമയം 675 പേർക്കാണ് കയറാൻ കഴിയുകചരക്കുവണ്ടികളുടെ പരമാവധി വേഗത മണിക്കൂറിൽ 160 കിലോമീറ്റർ ആയിരിക്കും.അഞ്ചുവർഷംകൊണ്ട് പൂർത്തീകരിക്കുവാൻ ഉദ്ദേശിക്കുന്ന പദ്ധതിയുടെ അടങ്കൽതുക 49919 കോടി രൂപയായിരിക്കും.ഓരോ അഞ്ഞൂറ്മീറ്ററിലും റോഡുകൾക്ക് അണ്ടർപാസുകൾ നിർമിക്കുന്ന ഈ പദ്ധതിയിൽ 88.41 കിലോമീറ്റർ വയഡക്റ്റുകളും 11.53 കിലോമീറ്റർ തുരങ്കപാതയും 101.74 കിലോമീറ്റർദൂരത്തിൽ നിലംമുറിച്ച് ഒരുക്കലും വേണ്ടിവരും.

പദ്ധതിക്കായി തയ്യാറാക്കിയ പാരിസ്ഥിതികാഘാത റിപ്പോർട്ടിനെ വിമർശനാത്മകമായി സമീപിക്കുമ്പോൾ ആദ്യമേ പറയേണ്ട ഒരു വസ്തുത ഇത് കഴിയുന്നത്ര സമഗ്രതയോടെയും ശ്രദ്ധയോടെയും തയ്യാറാക്കപ്പെട്ട റിപ്പോർട്ട് ആണെന്നതാണ് .മുന്നേ വായിക്കുവാനും പഠിക്കുവാനും കഴിഞ്ഞ പരിസ്ഥികാഘാതപഠന റിപ്പോർട്ടുകളുമായി താരതമ്യംചെയ്താൽ ഇത് വളരെ ഭംഗിയായി നിർവഹിക്കപ്പെട്ട പഠനവും റിപ്പോർട്ടിങ്ങുമാണ്.

കേരളത്തിൻറെ പാരിസ്ഥിതിക ചരിത്രത്തിൽ വലിയ ഭ്രംശമുണ്ടാക്കിയ വർഷങ്ങളായിരുന്നു 2018,2019 എന്നിവ.ഏറെക്കാലം വലിയതോതിലുള്ള പ്രകൃതിക്ഷോഭങ്ങൾ ഇല്ലാതിരുന്ന നാട് എന്ന നിലയിൽ ഭൂമിയിൽ ജീവിക്കാൻ കഴിയുന്ന ഏറ്റവും സംരക്ഷിതമായ ഇടങ്ങളിലൊന്നാണ് കേരളം എന്ന കാഴ്ചപ്പാട് മാറിയത് ഈ വര്‍ഷങ്ങളിലാണ്ആഗോള കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട് നമ്മുടെ കാലാവസ്ഥയും മാറിക്കഴിഞ്ഞിരിക്കുന്നുകാലവർഷത്തിൻെറയും,തുലാവർഷത്തിന്റെയും സ്വഭാവത്തിൽ മാറ്റം വന്നുകഴിഞ്ഞു.കേരളമാകമാനം ഒരേപോലെ മഴപെയ്യുന്ന അവസ്ഥയിൽനിന്നു വ്യത്യസ്തമായി ചെറിയ ഇടങ്ങളിൽ അതിതീവ്രമായമഴ എന്നരീതിയിലേക്ക് മാറികഴിഞ്ഞു.നമ്മുടെ കാലാവസ്ഥാ പ്രവചനസംവിധാനങ്ങൾ കൂടുതൽ മികവുള്ളതായി മാറിയിട്ട്പോലും ഇപ്പോഴത്തെ മഴയെ മുൻകൂട്ടിപ്രവചിക്കുന്നതിൽ നമ്മൾപരാജയപ്പെട്ടുകയും ചെയ്യുന്നുമഴയുടെ മാറിയ രീതികൾ പ്രളയത്തിനു കാരണമാകുന്നത് നാം കണ്ടുകഴിഞ്ഞുഒരുവർഷങ്ങളിലും കേരളത്തിലുണ്ടായ പ്രളയത്തിന്റെ കാരണങ്ങളെ കുറിച്ചുപറയുമ്പോൾ ശ്രദ്ധിക്കപ്പെടാതെ പോയ ഒരു പ്രധാനകാര്യം നമ്മുടെ ഭൂപ്രകൃതിയാണ്.കിഴക്കുനിന്ന് പടിഞ്ഞാറേക്ക് കുത്തനെ ചരിഞ്ഞുകിടക്കുന്ന പ്രദേശമാണ് കേരളം.അതുകൊണ്ട്തന്നെ മഴപെയ്യുമ്പോൾ വന്നുവീഴുന്ന ജലമത്രയും വലിയവേഗത്തിൽ കിഴക്കു നിന്ന് പടിഞ്ഞാറേക്ക് ഒഴുകും. ഈഅവസ്ഥയിലാണ് കഴിഞ്ഞ ചിലപതിറ്റാണ്ടുകൾക്കുള്ളിൽ നമ്മൾ വടക്ക് - തെക്കു ദിശയിൽ ഈ ഒഴുകുന്ന ജലത്തിനു ധാരാളം പ്രതിബദ്ധങ്ങള്‍ ഉണ്ടാക്കിയത്.

ഹൈവേകളും M C റോഡും റെയിൽപ്പാതകളും എല്ലാം തന്നെ കിഴക്കില്‍ നിന്നും  പടിഞ്ഞാറേക്ക് ഒഴുകുന്ന വെള്ളത്തിനു കുറുകെയാണ് സംവിധാനംചെയ്തത്ഹൈവേകളുടെയും അതിൻറെ പാർശ്വവഴികളുടെയും വശങ്ങൾ മുഴുവൻ മണ്ണിട്ട്നികത്തി വീടുകളും വ്യാപാരശാലകളും ഉയർന്നപ്പോൾ നഷ്‌ടമായത് ‌നിരവധിയായ കിഴക്കില്‍ നിന്നും  പടിഞ്ഞാറേക്ക് ഒഴുകുന്നചാലുകളാണ്ഈ ഒഴുക്കിനെ തടസ്സപ്പെടുത്തിയതും വലിയ മഴയുണ്ടാകുകയും ധാരാളമായി ജലം ഒഴുകിയെത്തിയപ്പോൾ വേലിയേറ്റമായതിനാൽ കടൽ ഈ ജലത്തെ സ്വീകരിക്കാത്തതുമാണ് അതിതീവ്രമഴക്ക് ശേഷമുള്ള  പ്രളയത്തിന്റെ അനുബന്ധകാരണങ്ങൾഇത്തരത്തിലുള്ള കേരളത്തിന്റെ വർത്തമാന അവസ്ഥയെ കൂടുതൽ പ്രശ്നഭരിതമാക്കും എന്നതാണ് സിൽവർലൈൻ പ്രോജക്ടിന്റെ ആദ്യ പരിമിതി.അതിവേഗം ട്രെയിൻ പോകേണ്ട ട്രാക്കായതിനാൽ ഒരാൾ പോലും കടന്നുവരാത്തവിധം സംവിധാനം ചെയ്യേണ്ട ഒന്നാണ് സിൽവർലൈൻ. തെക്ക് വടക്കു രീതിയില്‍ അത്  നിലവിൽവരുമ്പോൾ അടഞ്ഞുപോകുന്നത്കിഴക്ക് - പടിഞ്ഞാറേക്കുള്ള ജലസഞ്ചാരമാകും.പരിസ്ഥികാഘാതപഠനത്തിൽ തന്നെ പറയുന്നത്പോലെ കൂടുതൽ വിശദമായ പഠനങ്ങൾ അർഹിക്കുന്ന വിഷയമാണിത്.

രണ്ടാമത്തെ പ്രധാനപ്രശനം ഈ പദ്ധതിക്കാവശ്യമായ പ്രകൃതിവിഭവങ്ങളാണ്.നിർമാണപ്രവർത്തന ഘട്ടങ്ങളിൽ ആവശ്യമായി വന്നേക്കാവുന്ന ജലത്തിന്റെ കണക്കു മാത്രമാണ് പാരിസ്ഥികാഘാതപഠനരേഖയിൽ കാണാൻ കഴിയുന്നത്. എന്നാൽ ഇപ്പോഴത്തെ ഭൂമിയുടെ കിടപ്പിനെക്കാൾ ഉയരത്തിൽ സംവിധാനംചെയ്യപ്പെടുന്ന ഈ ട്രാക്കിനാവശ്യമായി വരുന്ന മണലും കരിങ്കല്ലും എത്രയെന്ന് ഇപ്പോഴും നമുക്കറിയില്ല.ഇതത്രയും എടുക്കുമ്പോൾ കേരളത്തിൽ ഇല്ലാതാകാൻ പോകുന്ന കുന്നുകളെകുറിച്ചോ മലകളെകുറിച്ചോ ഒരു ഏകദേശകണക്കുപോലും നമുക്ക് ലഭ്യമല്ല. ലൈസൻസ്ഉള്ള ക്വാറികളിൽ നിന്ന് അവ ലഭ്യമാക്കും എന്ന പരാമർശം മാത്രമാണ് നത്തിയിട്ടുള്ളത്.നമ്മുടെമുന്നിലുള്ള ഏറ്റവും അടുത്ത സാദൃശ്യം വിഴിഞ്ഞം പദ്ധതിയുമായിട്ടാണ്വിഴിഞ്ഞം പദ്ധതിക്കാവശ്യമായ പാറലഭ്യമാക്കാനായി ഇടിച്ചുനിരത്തിയ കുന്നുകൾ നിരവധിയാണ്.തിരുവനന്തപുരത്തുംജില്ല വിട്ട് പത്തനംതിട്ടയിലേക്കും തമിഴ്നാട്ടിലേക്കും കല്ലിന്റെ       ആവശ്യമെത്തിയപ്പോൾ സാമാന്യജനങ്ങളിൽനിന്നും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽനിന്നും വലിയ പ്രതിഷേധമാണുയർന്നത്.നിരവധിസമരങ്ങൾ ഉയർന്നുവരുകയും അതുകൊണ്ടുതന്നെ പദ്ധതിയുടെ നിർമാണത്തെ അത് പ്രതികൂലമായി ബാധിക്കുകയുംചെയ്തുകഴിഞ്ഞു. അതുകൊണ്ട് തന്നെ സില്‍വർലൈൻപദ്ധതിയുടെ പാരിസ്ഥിതികാഘാതപഠനം അത്കടന്നുപോകുന്ന ഇടങ്ങളെക്കുറിച്ച് മാത്രമാക്കാനാകില്ല. ഈപദ്ധതിയുടെ ആവശ്യത്തിനായി ഇനിതുടങ്ങാനിരിക്കുന്നതും വലുതാകാനിരിക്കുന്നതുമായ ക്വാറികളും അവയുയർത്തുന്ന പാരിസ്ഥിതിക,ആരോഗ്യപ്രശ്നങ്ങളും കുടിയൊഴിപ്പിക്കപ്പെടുന്ന മനുഷ്യരുടെ കണക്കുകളുംകൂടി ചേരുമ്പോൾ മാത്രമേ സിൽവർലൈൻപദ്ധതി കേരളത്തിനുണ്ടാക്കുന്ന പരിസ്ഥികാഘാതത്തിൻറെ കൃത്യമായി കണക്ക് നമുക്ക് തിട്ടപ്പെടുത്താനാകുകയുള്ളു.

കേരളത്തിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും അധികം സമരങ്ങളാണ് ക്വാറിഖനനവുമായി ബന്ധപ്പെട്ട്ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.ഭൂമിയുടെ മേൽപ്പരപ്പ് ഇനി തിരിച്ചുപിടിക്കാനാവാത്തവിധം മാറ്റിമറിക്കപ്പെടുന്നതിനാൽ ജനങ്ങളിൽ നിന്ന് വലിയ പ്രതിഷേധമാണ് ഉയരുന്നത്ജൈവവൈവിധ്യത്തിൻറെ നാശംസ്വാഭാവികനീരൊഴുക്കിനു വരുന്നമാറ്റങ്ങൾജല-വായു-ശബ്‌ദമലിനീകരണം എന്നിങ്ങനെ പദ്ധതിയുടെ ആഘാതം റെയിൽപാത കടന്നുപോകുന്ന തീരദേശത്തിനും ഇടനാടിനും അപ്പുറം കേരളത്തിലെ മുഴുവൻ ഇടനാടൻകുന്നുകളിലേക്കും മലനാട്ടിലേക്കും പടരും എന്നതിൽ സംശയമില്ല.പദ്ധതിയുടെ ആവശ്യകതയെക്കുറിച്ച്പറയുമ്പോൾ വിമാനത്താവളങ്ങളെകുറിച്ചുള്ള പരാമർശംശ്രദ്ധാർഹമാണ്കണ്ണൂരിൽനിന്നു വിമാനമാര്‍ഗം തിരുവനന്തപുരത്തെത്തുവാൻ വേണ്ടസമയം ഒരു മണിക്കൂറാണ്.പുതിയപദ്ധതിയിൽ അത് നാല് മണിക്കൂറും .എന്നാൽ കണ്ണൂർ വിമാനത്താവളത്തിലേക്കെത്താനും ചെക്ഇൻ ചെയ്യാനുമുള്ള സമയംകൂടി നോക്കിയാൽ വിമാനമാർഗ്ഗം തിരുവനന്തപുരത്ത് ഉദ്ദേശിച്ച സ്ഥലത്തെത്താൻ നാല് മണിക്കൂറിലേറെ എടുക്കും എന്നതാണ് പുതിയ പ്രോജക്ടിന്റെയുക്തികളിലൊന്ന്.

കേരളമെന്ന അത്യന്തം പരിസ്ഥിതിലോലമായ ചെറിയ ഒരിടത്ത് വിമാനത്താവളങ്ങളും പുതിയ സെമിഹൈസ്പീഡ് റെയിൽപദ്ധതിയുമൊക്കെ വരുമ്പോൾ ഉന്നയിക്കപ്പെടുന്ന യുക്തികൾ ഒരുമിച്ചു വായിക്കപ്പെടേണ്ടതായിട്ടുണ്ട്.ഇപ്പോൾ സംഭവിക്കുന്നത് ഓരോ പദ്ധതിയുടെയും വെവ്വേറെ യുക്‌തികളും ഈ യുക്തികൾ മറ്റൊരു പദ്ധതിയെ നിഷ്പ്രഭമാക്കുകയും ചെയ്യുന്ന കാഴ്ചയാണ്.കേരളത്തിന്റെ ഭാവിയെ മുൻനിർത്തി എല്ലാപദ്ധതികളുടെയും സമഞ്ജസമായ ഒരുരേഖ അത്യാവശ്യമായി മാറിയിരിക്കുന്നു.അവസാനചോദ്യം എന്തിനാണ് ഇത്ര തിടുക്കത്തിൽ തിരുവനന്തപുരത്തേക്ക് എത്തുന്നത്എന്നതാണ്.കോവിഡ്കാലത്തു നമ്മൾപഠിച്ച ഒരുപാഠം നേരത്തെചെയ്തിരുന്നത്ര യാത്രകൾ യഥാർത്ഥത്തിൽ ആവശ്യമില്ലായിരുന്നു എന്നത്കൂടിയാണ്.മിക്കവാറും കാര്യങ്ങൾ - സർക്കാരുമായി ബന്ധപ്പെട്ടതുമടക്കം ഓൺലൈൻ ആയി മാറിക്കഴിഞ്ഞു.പലസ്വകാര്യസ്‌ഥാപനങ്ങളും ചിലപൊതുമേഖലാസ്‌ഥാപനങ്ങളും വർക്ക്അറ്റ്ഹോം നടപ്പിലാക്കികഴിഞ്ഞു.യാത്രയിൽ സമയം നഷ്ടപ്പെടുത്തുന്നതിനേക്കാൾ ഫലം വീട്ടിലിരുന്നു ജോലിചെയ്യുമ്പോൾ ഉദ്പാദനക്ഷമത വർദ്ധിക്കുന്നതായി തിരിച്ചറിവുണ്ടായിരിക്കുന്നു.ഇനിയൊരുദിവസം കോവിഡ്മഹാമാരി തീർന്നു എന്ന് ആരും പ്രഖ്യാപിക്കാൻ സാധ്യതയില്ലാത്തതിനാൽ ജനങ്ങൾ പൊതു യാത്രാസംവിധാനത്തെ - പ്രത്യേകിച്ചും എയർകണ്ടീഷൻചെയ്ത - ഒഴിവാക്കാൻ ശ്രമിക്കുന്ന ഈകാലത്ത് സില്‍വർലൈൻ പദ്ധതി തീർച്ചയായും പുനരാലോചിക്കപ്പെടേണ്ടതായിട്ടുണ്ട്.

See More

Latest Photos