മാവോവാദി വേട്ട: സത്യവും മിഥ്യയും

Total Views : 785
Zoom In Zoom Out Read Later Print

2019 ഒക്ടോബറിൽ നടന്ന അട്ടപ്പാടിയിലെ മഞ്ചിക്കണ്ടി മാവോവാദി വേട്ടയെക്കുറിച്ച് ജനനീതിയിലെ Regional Centre for Victims of Torture നടത്തിയ അന്വേഷണം അടിസ്ഥാനപ്പെടുത്തി കേരളത്തിലെ മാവോവാദി സാന്നിധ്യം വിശകലനം ചെയ്യുന്നു.

 

നിലമ്പൂരിലെ കരുളായി വനത്തിൽ 2016നവംബർ 24ന് തമിൾനാട് സ്വദേശികളായ കുപ്പുരാജ്, കാവേരി എന്ന അജിത മുതൽ 2020 നവംബർ 4ന് വയനാട് ജില്ലയുടെ ആസ്ഥാനമായ  കൽപ്പറ്റയിൽ നിന്ന് ഏതാണ്ട് 20 കിലോ മീറ്റർ അകലെ ജനവാസകേന്ദ്രമായ പടഞ്ഞാറേത്തറക്കടുത്ത് ബപ്പണ്ണ മലയിൽ വേൽമുരുകൻ വരെ എട്ട് മനുഷ്യജീവികളെയാണ് മാവോവാദികളെന്ന മുദ്ര ചാർത്തി കേരള പൊലിസ്  നേർക്ക്നേർ വെടിവെച്ച് കൊന്നത്.  ഇവരെ നിഷ്കരുണം തോക്കിനിരയാക്കിയതിന് കാരണമായി പറഞ്ഞത് എട്ട് പേരും മാവോവാദികളാണ് എന്നതാണ്.

ഇക്കൂട്ടരെ  മുൻപിൽ കണ്ടാൽ ഒന്നും ആലോചിക്കാതെ വെടി വെച്ച് വീഴ്തണം എന്ന് അരുളപ്പാട് ഉള്ളത് പോലെയാണ് എട്ട് കൊലപാതകങ്ങളുടെ സാഹചര്യങ്ങളും അനന്തരസംഭവങ്ങളും വ്യക്തമാക്കുന്നത്. മുറപോലെ, ക്രൈം ബ്രാഞ്ച് കേസ്  എടുത്ത് അന്വേഷിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചു; സി.പി.ഐ സംഭവത്തിൽ പ്രതിഷേധിച്ചു. മാവോവാദികളെ വെടിവെച്ച് കൊല്ലുക ഗവൺമെൻറിെൻറ പ്രഖയാപിത നയമല്ല എന്ന്  പ്രഖ്യപിച്ച് മുഖ്യമന്ത്രി കൈ കഴുകി. മുൻ സംഭവങ്ങൾ പോലെ ഈ നരഹത്യയും രണ്ട് ദിവസത്തെ വാർത്തകൾക്കും നാടകങ്ങൾക്കും ശേഷം വിസ്മൃതിയിലേക്ക് തള്ളപ്പെട്ടു. അതീവ വിഭ്രമാത്മകമായ ശിവശങ്കർ-സ്വപ്ന ക്വർണ്ണ കടത്ത് കേസും  മറ്റും ഉള്ളത്കൊണാവാം, എട്ട് മണി ചാനൽ ചർച്ചക്ക് പാകത്തിലുള്ളു ഒരു വിവാദം പോലുമാക്കാതെ ഈ ഔദ്യോഗിക കൊലയുടെ അലയൊലികൾ ഒടുങ്ങി. ഈ ഏറ്റുമുട്ടൽ കൊലകൾ കേന്ദ്ര ഫണ്ട് വാങ്ങാനുള്ള പൊലിസ് പരിപാടിയാണെന്ന സി.പി.ഐ കേരള സെക്രട്ടറി കാനം രാജേന്ദ്രൻ ചൂണ്ടിക്കാണിച്ചത് മാത്രമാണ് അൽപം വ്യത്യസ്തത അനുഭവപ്പെടുത്തിയ കാര്യം.  നക്സൽ വേട്ട നടത്തുന്ന തണ്ടർ ബോൾട്ട് എന്ന പൊലിസ് പരിപാടി കേരളം അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എരിവും പുളിയുമുള്ള സ്വർണ്ണ കടത്തിെൻറ മസാലവാർത്തകൾക്കിടയിൽ ഈ ആവശ്യം ആരും കേട്ട ഭാവം പോലും നടിച്ചില്ല എന്നത് വേറെ കാര്യം. തെൻറ ദൗത്യം കാനം വളരെ ഫലപ്രദമായി നിർവ്വഹിച്ചു. കരുളായി വേട്ട മുതൽ അദ്ദേഹവും പാർട്ടിയും ഈ അനുഷ്ഠാനം നിറവേറ്റുന്നുണ്ട്.

പൊലിസ് ഭാഷ്യപ്രകാരം വനത്തിൽ മാത്രം കാണുന്ന ഒരു വിഭാഗമാണ് മാവോയിസ്റ്റുകൾ. അവരെ നേരിടാൻ 2012 മുതൽ പ്രവർത്തിച്ച് വരുന്ന അഭിജാത പൊലിസ് കമാണ്ടോ സംഘമാണ് തണ്ടർ ബോൾട്ട്. എസ്.പി.ജിയുടെയും എൻ.എസ്.ജിയുടെയും ചുവട് പിടിച്ച് വെള്ളത്തിലും കരയിലും മാത്രമല്ല, ആകാശത്തിൽപോലും പോരടിക്കാൻ പ്രാപ്തമായ സേനാ വിഭാഗം എന്നാണ് അവരെ കുറിച്ചുള്ള അവകാശവാദം. ഭീകരവാദ വിരുദ്ധ പ്രവർത്തനം,കാട്ടിനുള്ളിലെ  പോരാട്ടം, ബന്ദികളെ മോചിപ്പിക്കൽ എന്നിവയിലാണ് ഇവരുടെ വൈദഗ്ദ്യം. കാമുഫ്ലാഷ് തുണി കൊണ്ടുള്ള യുനിഫോം ധരിച്ച് സ്റ്റെൻ ഗണ്ണുമൊക്കെ തോളിലിട്ട് കാട്ടിനുള്ളിൽ കാണപ്പെടുന്ന ഈ ഇരുന്നൂറ് അംഗ സംഘത്തെക്കുറിച്ച് ആണ്ടിൽ ഒരു തവണയേ കേൾക്കൂ-മാവോയിസ്റ്റ് ഏറ്റുമുട്ടൽ ഉണ്ടാകുേമ്പാൾ മാത്രം.

2013 ഫെബ്രവരിയിലാണ് ഈ എലൈറ്റ് സംഘത്തെ കുറിച്ച് ആദ്യം കേൾക്കുന്നത്- മലപ്പുറം ജില്ലയുടെ മലയോരത്ത് മാവോയിസ്റ്റുകളെ കണ്ടു എന്ന വിവരത്തെ തുടർന്ന് തെരച്ചിൽ നടത്തിയപ്പോൾ. അടുത്ത മാസം കണ്ണുരിൽ മാവോയിസ്റ്റുകളുമായി ഇവർ ഏറ്റുമുട്ടിയതായി വലിയ വാർത്ത വന്നു.  2014 ഡിംബർ 6ന് വയനാടൻ വനത്തിൽ ഇവരും മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടിയ വാർത്തയാണ് പിന്നെ കേട്ടത്. പഠിച്ചതൊക്കെ പയറ്റി നോക്കിയ അവസരങ്ങൾ എന്നതിനപ്പുറം പ്രധാന്യമൊന്നും ഇതിന് പൊലിസനകത്തുള്ളവർ കൽപിച്ചതായി അറിവില്ല. പക്ഷെ, മണ്ണാർക്കാട് മുതൽ വയനാട് വരെ നീണ്ടു കിടക്കുന്ന കേരളത്തിലെ പശ്ചിമ ഘട്ട വനമേഖല മാവോവാദി ബാധിത മേഖല എന്ന നിലയിൽ കുപ്രശസ്തമായി-വൈറസ് ബാധിതതം എന്നൊക്കെ പറയും പോലെ. അതനുസരിച്ച് ഈ മേഖലയിലെ പൊലിസ് സ്റ്റേഷനുകൾക്ക് ചുറ്റും രാജ്യാതിർത്തികളിലെന്നപോലെ മുളള് കമ്പി വളയങ്ങൾ കൊണ്ട് കുറ്റൻ വേലി കെട്ടി. നാല് മൂലകളിലും വാച്ച് ടവറുകളിൽ ചൂണ്ടിയ സെ്റ്റൻ ഗണ്ണുമായി മുഴുസമയ കാവൽ വന്നു. ഈ ഭാഗങ്ങളിലൂടെ കടന്ന് പോകണമെങ്കിൽ പരിശോധനയും അനുമതിയും അനിവാര്യമായി. അഗളി, പാണ്ടിക്കാട്, എടക്കര, പുൽപ്പള്ളി, തിരുനെല്ലി തുടങ്ങിയ പൊലിസ് സ്റ്റേഷനുകൾ ഈ അതീവ ജാഗ്രതയുള്ള ഇനത്തിൽപെട്ടതാണ്. കോടികളാണ് മാവോവാദി വേട്ടയുടെ പേരിൽ ഇക്കാലത്തിനിടയിൽ സംസ്ഥാന പൊലിസിന് കേന്ദ്രസർക്കാരിൽ നിന്ന് കിട്ടിയത്. കേരളത്തിന് മാത്രമല്ല, തമിഴ്നാട്, കർണ്ണാടക, ഛത്തിസ്ഗഡ്, തെലങ്കാനാ, ആന്ധ്ര പോലുള്ള മാവോവാദിബാധിത സംസ്ഥാനങ്ങൾക്കെല്ലാം ഈ പണം കിട്ടുന്നുണ്ട്. അതാണ്  പൊലിസിന് കിട്ടുന്ന കുറേ കോടികൾ എന്ന് കാനം പറഞ്ഞത്. ആ തുകയുടെ വിശദാംശങ്ങൾ ഇതുവരെ പുറത്ത് വന്നിട്ടില്ല. ഇത് ഓഡിറ്റിന് വിധേയമല്ലത്രെ.

ഈ മാവോവാദികൾ അട്ടപ്പാടി, നിലമ്പൂർ, വയനാട് വനമേഖലയിലാകെ  നിറഞ്ഞ് വിഹരിക്കുകയാണെന്ന പ്രതീതിയാണ് പൊലിസ് സൃഷ്ടിച്ചിരിക്കുന്നത്.  മാവോവാദിബാധിത മേഖലയോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് പക്ഷെ, ഇതുവരെ അത് അനുഭവത്തിൽ വന്നിട്ടില്ല. മാവോവാദികൾ വന്ന് ആദിവാസികളോട് അരി ചോദിച്ചു, മുളക് ചോദിച്ചു എന്നൊക്കെ അത്യപൂർവ്വമായി വാർത്തകൾ വന്നിട്ടുണ്ടെന്നല്ലാതെ അതേക്കുറിച്ച് പിന്നെ ഒന്നും കേൾക്കാറില്ല. രണ്ട് നാഴി അരിയും പത്ത് തിരി മുളകും ഒരു തുടം ഉപ്പും കൊണ്ട്  ഒരായുസ് കഴിക്കാൻ പ്രാപ്തരായ അപൂർവ്വ ജീവികളാണ് മാവോവാദികൾ എന്ന തോന്നിപ്പിക്കും വിധമാണ് ഈ വാർത്തകൾ. ഒരു വർഷത്തേക്ക് കരുതിവെക്കുന്ന ആഹാര സാധനങ്ങൾ പെട്ടന്ന് തീരുേമ്പാൾ അത്താഴപ്പട്ടിണി കിടക്കാതിരിക്കാൻ അയൽപക്കത്ത് നിന്ന് കടം വാങ്ങുന്ന പോലെയാണിത്. സംഭവം അറിയുന്ന തണ്ടർ ബോൾട്ട് ഉടൻ സ്ഥലത്തെത്തും, പരിശോധന നടത്തും. മണിക്കൂറുകൾ മാത്രം ആയുസ്സുള്ള വാർത്തയായി ഇതൊടുങ്ങും. കഥയിൽ കഴമ്പുണ്ടോ എന്ന് ആരും തിരക്കാറില്ല.

ഇതുവരെ നടന്ന നാല് ഏറ്റുമുട്ടലുകളിൽ എട്ട് പേരാണ് കൊല്ലപ്പെട്ടത്. ഇവരുടെ കൂടെയുള്ളവർ രക്ഷപ്പെട്ടു എന്നാണ് എല്ലാ കേസുകളിലും തണ്ടർ ബോൾട്ടും അവരെ നയിക്കുന്ന ലോക്കൽ പൊലിസും പറഞ്ഞിട്ടുള്ളത്. ആറ് പേരിൽ കൂടുതൽ ഉള്ളതായി ഒരു കേസിലും കേട്ടിട്ടില്ല. പൊലിസ് ഭാഷ്യങ്ങൾ വിശകലനം ചെയ്താൽ പോലും കേരളത്തിലെ കാടുകളിൽ അഥവാ തണ്ടർ ബോൾട്ട് വിന്യസിക്കപ്പെട്ടിരിക്കുന്ന മേഖലകളിൽ ഏറ്റവും കൂടിയാൽ ആകെ ഉണ്ടാവുക അമ്പത് മാവോയിസ്റ്റുകളാണ്. ഇതുവരെ രേഖപ്പെടുത്തപ്പെട്ട ‘സൈറ്റിംഗ് ഒഫ് മാവോയിസ്റ്റ്’ വാർത്തകളുടെ അടിസ്ഥാനത്തിലുള്ള പെരുപ്പിച്ച അനുമാനമാണിത്. അതിൽ എട്ട് പേരാണ് കൊല്ലപ്പെട്ടത്. അവശേഷിക്കുന്നവർ, പൊലിസ് വാദം സമ്മതിക്കുകയാണെങ്കിൽ തന്നെ കബനീദളം, ഭവാനിദളം എന്നൊക്കെയുള്ള വിവിധ മേഖലകളിൽ ആണ് പ്രവർത്തിക്കുന്നത്. അതനുസരിച്ച് പൊലിസ് പറയുന്ന ഏറ്റുമുട്ടലുകളിൽ പത്ത് പേരിൽ കൂടുതൽ മാവോയിസ്റ്റ് പക്ഷത്തുണ്ടാവില്ല.

മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സംഭവങ്ങളിൽ സീനിൽ നിന്ന് കിട്ടിയത് വെടി ഉതിർക്കാൻ ഓരോ തവണയും തിര നിറക്കേണ്ടി വരുന്നഅപരിഷ്കൃതമായ നാടൻ തോക്കുകളാണ്. എലൈറ്റ് ഫോഴ്സ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന തണ്ടർ ബോൾട്ട്  ഒരു നിറക്ക് നിരവധി തിരകൾ ഉപയോഗിച്ച് തുരുതുരാ വെടിയുതിർക്കാവുന്ന ഏറ്റവും ആധുനിക തോക്കുകളാണ് ഉപയോഗിക്കുന്നത്. ഒരു വട്ടം കാഞ്ചി വലിക്കുേമ്പാൾ തുരുതുരാ വെടിയുതിരുന്ന ഒന്നിലധകം തോക്കുകൾ ഉപയോഗിക്കുന്ന സുസജ്ജമായ ഒരു സേനാവിഭാഗവും ഓരോ വെടി ഉതിർക്കാനും തിര നിറക്കേണ്ടി വരുന്ന ദുർബലരായ ഒരു ചെറുകൂട്ടവുമായാണ് പൊലിസ് പറയുന്ന ഏറ്റുമുട്ടൽ നടക്കുന്നത്! രണ്ടാമത്തെ തിര നിറക്കുേമ്പാഴേക്കും മാവോവാദിയെ തണ്ടർ ബോൾട്ട് വെടി വെച്ച് താഴെയിട്ടിരിക്കും. അറിയപ്പെടുന്ന മാനദണ്ഡങ്ങൾ അനുസരിച്ച് ഇതിനെ ഏറ്റുമുട്ടൽ എന്ന് പറയാനാവില്ല-വെടിവെച്ച് കൊല്ലുക എന്നല്ലാതെ.

കേരള പൊലിസ് എന്ന സംഘടിത സന്നാഹം ഒരും പ്രത്യേക സംവിധാനം ഉപയോഗിച്ച് 2012 മുതൽ കൊണ്ടുപിടിച്ച  ശ്രമങ്ങൾ  നടത്തിയിട്ടും മവോവാദികൾ എന്ന് ലേബൽ ചെയ്യപ്പെട്ട കേരളത്തിലെ അമ്പതിൽ താഴെവരുന്ന ഒരു സംഘത്തെ ഫലപ്രദമായി അഭിമുഖീകരിക്കാൻ കഴിയത്തതത് ദുരൂഹമായി തുടരുകയാണ്. കേരളത്തിൽ മാവോവാദി സാന്നിധ്യം സത്യമാണോ എന്ന സംശത്തിലേക്കാണ് ഈ ദുരൂഹത കാര്യങ്ങളെ യുക്തിപൂർവ്വം കാണാൻ ശ്രമിക്കുന്നവരെ നയിക്കുക. ശരാശരി പത്ത്  കിലോ ഭാരമുള്ള തോക്കും തൂക്കി ആഹാരവും വസ്ത്രവും കിട്ടാതെ ഒന്ന് നേരാംവണ്ണം ഉറങ്ങാൻ പോലുമാവാതെ സദാ വേട്ടയാടപ്പെടുന്ന അവസ്ഥയിൽ  വിദൂര സാധ്യത പോലുമില്ലാത്ത ഒരു സ്വപ്നത്തിന് വേണ്ടി എത്ര തീവ്രരാഷ്ട്രീയ പ്രബുദ്ധത ഉണ്ടായാലും തീർത്തും പ്രതികൂല സാഹചര്യങ്ങൾ മാത്രമുള്ള വനത്തിൽ കഴിയാൻ ആരാണ് തയ്യാറാവുക!

ഏറ്റവും ഒടുവിൽ പടിഞ്ഞാറേത്തറയിൽ കൊല്ലപ്പെട്ട വേൽമുരുഗെൻറ ജഡം ശ്രദ്ധിക്കൂ- കുറേ കാലമായി കാട്ടിൽ കഴിയുന്ന ഒരാളുടെ പ്രകൃതമല്ല ആ ജഡത്തിലുള്ളത്. അഴുക്ക് പുരളാത്ത വസ്ത്രവും കാര്യമായ ക്ഷീണം തോന്നിപ്പിക്കാത്ത മുഖവുമെല്ലാം കണ്ടാൽ തോന്നുക, നാല് ദിവസം മുമ്പ് നാട്ടിൻപുറത്തുണ്ടായിരുന്ന ഒരാൾ അപകടത്തിൽ പെട്ട് കിടക്കും പോലെയാണ്. ജഡം കാണാൻ ആരെയും അനുവദിക്കാത്തതും സംഭവസ്ഥലതേതക്ക് ആരെയും കടത്തിവിടത്തതുമെല്ലാം ഈ സംശയം പ്രസക്തമാക്കുന്നു.  ഒറ്റപ്പെട്ട ഒരു ചെറുപ്പക്കാരനെ അടുത്തുനിന്ന് വെടിവെച്ചിട്ട പോലെയേ അത് തോന്നൂ.‘ കേരളത്തിൽ നടന്ന നാല് ഏറ്റുമുട്ടൽ’ കൊലകളിലും സമാനമാണ് സ്ഥിതി. ഇത്രയധികം സന്നാഹങ്ങളുണ്ടായിട്ടും അതിന് വേണ്ടി മാത്രം പ്രവർത്തിക്കുന്ന തണ്ടർ ബോൾട്ടിന് എന്തുകൊണ്ട് രക്ഷപ്പെട്ടവരെ കണ്ടെത്താൻ കഴിയുന്നില്ല? ഇങ്ങനെ ഒരു വിഭാഗം കേരളത്തിലെ വനങ്ങളിൽ ഉണ്ടെങ്കിൽ വെടി വെച്ച് കൊല്ലുകയല്ലാതെ ഇവരെ സാമുഹിക പ്രക്രിയയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടത്താൻ സാധ്യതയില്ലേ? ഇലയനങ്ങിയാൽ അറിയുന്ന ഇൻറലിജൻസ് പൊലിസിന് ഇത്ര കാലമായിട്ടും ഈ സംഘം ഉണ്ടെങ്കിൽ അതേക്കുറിച്ച് കൃത്യമായ വിവരം കിട്ടാത്തതെന്തേ? ഓരോ ഏറ്റുമുട്ടൽ കൊലക്ക്ശേഷവും പരിക്കുകളോടെ  രക്ഷപ്പെട്ടതായി പറയുന്നവരെ പിടികുടാൻ കഴിയാത്തതെന്താണ്?  സംശയങ്ങളും ചോദ്യങ്ങളും ഒരു പാടുണ്ട്.

ഇതേക്കുറിച്ചൊന്നും അന്വേഷണമോ വിശകലനങ്ങളോ ഉണ്ടാകാറില്ല. ആദ്യത്തെ മാധ്യമബഹളം കഴിഞ്ഞാൽ മറക്കും. പടിഞ്ഞാറേത്തറ സംഭവത്തിന്ശേഷം കോഴിക്കോട്  മെഡിക്കൽ കോളജ് മോർച്ചറിക്കടുത്ത് കോൺഗ്രസ് നേതാവ് സിദ്ധിഖും മറ്റും ചേർന്ന് നടത്തിയതുപോലുള്ള ജുഗുപ്സാവഹമായ നാടകങ്ങൾ മാത്രമാണുണ്ടാവുക. പിന്നെ ഒരിത്തിരി അനുഷ്ഠാനങ്ങളും.ഭരണകൂടം ഇതിനെ സൗകര്യപൂർവ്വം അവഗണിക്കും. മാവോയിസ്റ്റുകൾക്ക് മനുഷ്യാവകാശമില്ല എന്ന സർക്കാർ നിലപാട് വ്യക്തമാക്കിയത് മഞ്ചിക്കണ്ടി കൊലക്ക് ശേഷം ചീഫ് സെക്രട്ടറിയാണ്! തിരുത്തപ്പെടാതെയും ചോദ്യം ചെയ്യപ്പെടാതെയും ആ ഔദ്യോഗിക നിലപാട് ഇന്നും പൊതുമണ്ഡലത്തിലുണ്ട്. കൊല്ലപ്പെടുന്നവരുടെ പ്രസ്ഥാനവും ബന്ധപ്പെട്ടവരുമാകട്ടെ-അങ്ങനെ ഉണ്ടെങ്കിൽ-സംഭവിച്ചതിനെക്കുറിച്ച് പാലിക്കുന്ന മൗനം മൊത്തത്തിലുള്ള ദുരൂഹത വർധിപ്പിക്കുന്നു.

നടേ ഉന്നയിച്ച ചോദ്യങ്ങളും സംശയങ്ങളും പ്രസക്തമാണെന്ന് വ്യക്തമാക്കുന്നതാണ് 2019 ഒക്ടോബർ 28,29 തീയതികളിൽ  ഉണ്ടായ അട്ടപ്പാടിയിലെ മഞ്ചിക്കണ്ടി സംഭവത്തെക്കുറിച്ച് ജനനീതി സംഭവസ്ഥലത്ത് പോയി നടത്തിയ ജനകീയാന്വേഷണം.  അതിലെ നിഗമനങ്ങൾ ഏല്ലാ ഏറ്റുമുട്ടൽ കൊലകൾക്കും ബാധകമാണ്.    ജനനീതിയിൽ പ്രവർത്തിക്കുന്ന Regional Centre for Victims of Torture ആണ് മഞ്ചക്കണ്ടിയിൽ എത്തി ഈ സംഭവത്തിന് ദൃക്സാക്ഷികളായവരുമായി നേരിട്ട് സംസാരിച്ച് റിപ്പോർട്ട് തയ്യാറാക്കിയത്. ഇത്തരം നിരവധി സംഭവങ്ങളിൽ ഇടപെട്ട് വസ്തുതാന്വേഷണം നടത്തിയ ജനനീതിയുടെ പ്രവർത്തന പശ്ചാത്തലത്തിലാണ് ഈ റിപ്പോർട്ട്. അതിലെ നിഗമനങ്ങളാണ് ചുവടെ.

1.  ഒക്ടോബർ 28,29 തീയതികളിൽ മേലെ മഞ്ചക്കണ്ടി കാട്ടിൽ നടന്നത് ശ്രദ്ധാപൂർവവും സൂക്ഷമവുമായി ആസൂത്രണം ചെയ്ത കൊലപാതകമാണ്.
2. കൊല്ലപ്പെട്ടവർ സ്വയം പ്രതിരോധത്തിന് ശ്രമിച്ചതിന് ഒരു തെളിവും ഇല്ല. 29ന് കൊല്ലപ്പെട്ട മണിവാസകം തലേന്ന് തന്നെ തണ്ടർബോൾട്ടിെൻറ കസ്റ്റഡിയിൽ ഉണ്ടായിരുന്നു. കസ്റ്റഡിയിൽ വെച്ചാണ് അയാൾ കൊല്ലപ്പെട്ടത്. അയാളുടെ രണ്ട് കാലും ഒടിഞ്ഞ നീര് വന്ന് വീർത്ത നിലയിലായിരുന്നു. ഈ അവസ്ഥയിൽ അയാൾക്ക് അനങ്ങാൻ കഴിയില്ല. 65 വയസ്സുള്ള ഇയാൾക്ക് കടുത്ത പ്രമേഹമടക്കം നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു.  അതിനാൽ തന്നെ, സംഭവത്തിന് ഒരാഴ്ച മുമ്പ് അയാൾ കാട്ടിന് പുറത്ത് വന്ന് പൊലീസിൽ കീഴടങ്ങാനുള്ള സാധ്യത തേടിയിരുന്നതായി ആദിവാസികൾപറഞ്ഞു.  ഇത് സൂചിപ്പിക്കുന്നത് രക്ഷപ്പെടാതിരിക്കാൻ അയാളുടെ രണ്ട് കാലുകളും തണ്ടർബോൾട്ട് തല്ലി ഒടിച്ചതാണെന്നാണ്.
3.  മണിവാസകം കൊല്ലപ്പെട്ടതായി പൊലീസ് പറയുന്ന പരസ്പരമുള്ള വെടിവെപ്പ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ആസൂത്രണം ചെയ്ത് തണ്ടർബോൾട്ട് നടപ്പാക്കിയ നാടകമാണ്. തലേന്ന് കൊല്ലപ്പെട്ട മൂന്ന് േപരുടെ മൃതദേഹം തിരിച്ചറിയാൻ ഇൻക്വസ്റ്റ് സാക്ഷികളായി ഒരു ഡെ. തഹസിൽദാർക്കൊപ്പം ലോക്കൽ പൊലീസ് പലയിടങ്ങളിൽ നിന്നായി കൂട്ടി കൊണ്ടുപോയ പത്ത് ആദിവാസികളുമായി സംസാരിച്ചാൽ ഇത് വ്യക്തമാവും. തൊട്ടടുത്തുള്ള മഞ്ചക്കണ്ടിവാസികളെ ഇതിൽനിന്ന് ഒഴിവാക്കിയത് ദുരൂഹമാണ്. സംഭവസ്ഥലത്ത്  കണ്ട പ്ളാസ്റ്റിക് ടെൻറിൽ കിടന്ന മൂന്ന് മൃതദേഹങ്ങൾ നോക്കി നിൽക്കേ പെെട്ടന്ന് തുരുതുരാ വെടിയൊച്ച കേട്ടപ്പോൾ എല്ലാവരോടും നിലത്ത് കമഴ്ന്ന് കിടക്കാൻ അവിടെയുണ്ടായിരുന്ന ഉന്നത ഓഫിസർമാർ ആജ്ഞാപിച്ചു. തങ്ങളും പൊലീസുകാരും ഡെ. തഹസിൽദാരും അടക്കമുള്ളവർ ഭയന്ന് വിറച്ച് തല പൊക്കാതെ നിലത്ത് കിടക്കുേമ്പാൾ അവിടെയുണ്ടായിരുന്ന മൂന്ന് പൊലിസ് വീഡിയോഗ്രാഫർമാർ വെടിയൊച്ച കൂസാതെ ചിത്രീകരണം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു എന്നാണ് സാക്ഷിയാകാൻ പോയ ആദിവാസികൾ പറഞ്ഞത്. (ഈ ദൃശ്യങ്ങളാണ് പിന്നീട് പൊലീസ് മാധ്യമങ്ങൾക്ക് നൽകിയത്.) ഏതാണ്ട് രണ്ട് മണിക്കൂറോളം കഴിഞ്ഞ് എഴുന്നേറ്റോളാൻ പറഞ്ഞപ്പോഴും വെടിയൊച്ച കേട്ടപ്പോൾ അത് നമ്മുടെ ആൾക്കാർ നടത്തുന്നതായതിനാൽ പേടിക്കേണ്ട എന്നും അത് ഇടക്കിടെ ഉണ്ടാവുെമന്നുമാണ് ഓഫിസർമാർ പറഞ്ഞത്. അതിന് ശേഷം അവർ കിടന്നിടത്ത് നിന്ന് ഏതാണ്ട് 50-60  മീറ്റർ മാറി രണ്ട് മുളങ്കൂട്ടത്തിനിടയിൽ കിടന്ന മണിവാസകത്തിെൻറ ചോരയൂറുന്ന മൃതദേഹം കാണിച്ചു കൊടുത്തു. ചോരയിൽ കുളിച്ച് മലർന്ന് കിടന്ന ആ മൃതദേഹത്തിെൻറ നെറ്റിയിലും അരക്ക്മേലെ ഇടതുഭാഗത്തുമാണ് വെടിയേറ്റ പാട് കണ്ടത്. പോസ്റ്റ മോർട്ടം റിപ്പോർട്ടിൽ വെടിയേറ്റ  ഈ അടയാളങ്ങളും കാൽ ഒടിഞ്ഞ കാര്യവും രേഖപ്പെടുത്തിയിട്ടുണ്ട്.
4.  മണിവാസകം കൊല്ലപ്പെട്ട വെടിവെപ്പ് നടന്ന ശേഷമുള്ള നീണ്ട മണിക്കൂറുകൾ, ഒക്ടോബർ 31ന് പാലക്കാട് എം.പി വി.കെ. ശ്രീകണ്ഠൻ മാധ്യമ പ്രവർത്തകരുമായി സംഭവസ്ഥലത്ത് എത്തുന്നത് വരെ, സംഭവസ്ഥലം പൂർണമായും പൊലീസ് നിയന്ത്രണത്തിലായിരുന്നു. അവിടെ ഒരിടത്തും ഏറ്റുമുട്ടൽ നടന്നതിെൻറ ലക്ഷണങ്ങൾ തനിക്ക് കാണാനായില്ല എന്നാണ് തിരുവനന്തപുരത്ത് ശ്രീകണ്ഠൻ വാർത്തസേമ്മളനത്തിൽ പറഞ്ഞത്. സംഭവസ്ഥലത്തേക്ക് അദ്ദേഹത്തെ അനുഗമിച്ച വ്യത്യസ്ത കാഴ്ചപ്പാടുകാരായ പാലക്കാട്ടെ മാധ്യമപ്രവർത്തകർക്ക് ഇക്കാര്യം വ്യക്തമായി അറിയാവുന്നതാണ്. എന്നാൽ, തൊട്ടടുത്ത ദിവസം സംസ്ഥാന സർക്കാറിെൻറ ഭാഗവും അതേസമയം മാവോയിസ്റ്റ് വേട്ടയിൽ വ്യത്യസ്ത അഭിപ്രായമുള്ളതുമായ സി.പി.ഐ പ്രതിനിധി സംഘം പാർട്ടി അസി. സെക്രട്ടറി പ്രകാശ് ബാബുവിെൻറ നേതൃത്വത്തിൽ അവിടെ സന്ദർശിച്ചപ്പോൾ മരത്തിലും മറ്റും വെടികൊണ്ട പാടുകൾ കണ്ടതായി അവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ശ്രീകണ്ഠന് കാണാൻ കഴിയാത്ത വെടി അടയാളങ്ങൾ പിന്നീട് പൊലീസ് ഉണ്ടാക്കിയതാവണം എന്നാണ് നിഗമനം.
6.  കീഴടങ്ങാൻ തയ്യാറായി ഇരുന്നവരെയാണ് തണ്ടർ ബോൾട്ട് തങ്ങളുടെ തോക്കിനിരയാക്കിയത് എന്നാണ്  ആദിവാസി നേതാക്കളായ ശ്രീ. പണലി, ശ്രീ. രാമു, ശ്രീമതി ശിവാനി എന്നിവരുമായി സംസാരിച്ചപ്പോൾ മനസ്സിലായത്. മഞ്ചക്കണ്ടി ഊരുവാസികളുമായി അടുത്ത ബന്ധം പുലർത്തിവന്ന ഇവരുടെ കീഴടങ്ങലിനായുള്ള പ്രാഥമിക ചർച്ചകൾ ഈ നേതാക്കൾ പൊലീസുമായി നടത്തിയിരുന്ന കാര്യം അവർ വെളിപ്പെടുത്തിയിട്ടുണ്ട്. എ.എസ്.പി  നവനീത് ശർമയും പിന്നീട് വന്ന  ഹേമലതയും അനുകൂലമായാണ് പ്രതികരിച്ചത്. പാലക്കാട് എസ്.പിയുടെ നിർദേശപ്രകാരം എന്ന് പറഞ്ഞ് ഒരു പൊലീസ് ഓഫിസർ    ആദിവാസികൾക്കിടയിൽ പ്രവർത്തിക്കുന്ന ‘തമ്പ്’ എന്ന സന്നദ്ധ സംഘടനയുടെ പ്രവർത്തകനായ രാമുവിനെ അങ്ങോട്ട് ബന്ധപ്പെട്ടാണ്  കീഴടങ്ങാൻ തയ്യാറാണെങ്കിൽ സഹിയിക്കാം എന്ന വാഗ്ദാനം നൽകിയത്.  ഒരു കുഞ്ഞും സ്ത്രീയുമടക്കം ആറ് പേർ ആണ് ഉണ്ടായിരുന്നത്.  മഞ്ചിക്കണ്ടി ഊരുവാസികളുടെ ദീപാവലി ആഘോഷത്തിൽ ഇവർ പങ്കെടുത്തിരുന്നു.  ഈ സംഘവുമായി അടുത്ത് ഇടപഴകാൻ ഇടവന്ന മഞ്ചക്കണ്ടി വാസികളുടെ അഭിപ്രായത്തിൽ ഇക്കൂട്ടർ ചന്ദന കൊള്ളക്കാരൻ വീരപ്പെൻറ വധത്തിന്ശേഷം അയാളുടെ കൂട്ടം തെറ്റിയ അനുയായികളാണ്. വർഷങ്ങൾ നീണ്ട വനത്തിലെ അലച്ചിൽ മൂലം പ്രതിരോധശേഷി തകർന്ന ഇവർ സമൂഹവുമായി പൊരുത്തപ്പെടാനുള്ള ശ്രമത്തിലായിരുന്നു എന്നാണ് മഞ്ചക്കണ്ടിക്കാർ പറയുന്നത്. അതുകൊണ്ടാകണം, ഇവർ ഊരുവാസികളുമായി അടുക്കാനും ഭക്ഷണം ചോദിക്കാനും മറ്റും തയ്യാറായത്. ഛത്തിസ്ഗഢ് പോലെയുള്ള മാവോയിസ്റ്റ് ബാധിതമേഖലകളിൽ ജോലി ചെയ്തിട്ടുള്ള  മുൻപൊലീസ് ഓഫിസർമാരും സാമൂഹിക പ്രവർത്തകരുമായും മറ്റും സംസാരിച്ചപ്പോൾ കിട്ടിയ വിവരപ്രകാരം അവിടെയുള്ളവരുടെ രീതികളും പെരുമാറ്റവും ജീവിതശൈലിയുമെന്നും മഞ്ചിക്കണ്ടിയിൽ വെടിയേറ്റ് മരിച്ച ‘മാവോയിസ്റ്റുകൾക്ക്’ ഇല്ല. സായുധരായി മാത്രം കാണുന്ന, താത്വികമായി സംസാരിക്കുന്നവരാണത്രെ, മാവോയിസ്റ്റുകൾ. മഞ്ചക്കണ്ടിയിൽ തണ്ടർബോൾട്ട് വെടിവെച്ച് കൊന്നവരും അവരുമായി അജഗജാന്തരമുണ്ടെന്ന് ആദിവാസികളുമായി സംസാരിച്ചപ്പോൾ മനസ്സിലായി.
6. ഒക്ടോബർ 27ന്, ദീപാവലിക്ക് കൊല്ലപ്പെട്ടവരും ഒരു സ്ത്രീയും കുഞ്ഞും അടക്കം ആറ് പേർ മഞ്ചക്കണ്ടി ഊരിൽ എത്തിയിരുന്നു. ഊരുകാർക്കൊപ്പം പടക്കം പൊട്ടിക്കുകയും ഭക്ഷണം കഴിക്കുകയുമെല്ലാം ചെയ്ത ശേഷം എന്തൊക്കെയോ സാധനങ്ങളും വാങ്ങിയാണ് പോയത്. അതിലുണ്ടായിരുന്ന മൂന്ന് പേരും മണിവാസകവും തോക്കിനിരയായി. മൂന്ന് പേർ അവശേഷിക്കുന്നു എന്ന പൊലീസിെൻറ വാദം ഈ അർഥത്തിൽ ശരിയാണ്. ഇവരിൽപെട്ട ഒരാൾ തമിൾനാട് ‘ക്യൂ’ ബ്രാഞ്ച് എന്ന പ്രത്യേക പൊലീസിെൻറ പിടിയിലായതായി വാർത്തയുണ്ടായിരുന്നു. രണ്ട് പേരും ഒരു കുഞ്ഞുമാണ് അവശേഷിക്കുന്നത്. ഇതിൽ കുഞ്ഞ് നമ്മെ അസ്വസ്ഥരാക്കേണ്ടതാണ്. അതിനെന്ത്  പറ്റി? കൊല്ലപ്പെട്ടോ? എങ്കിൽ ജഡം? അതോ, ജീവിച്ചിരിപ്പുണ്ടോ? എങ്കിൽ, എവിടെ? കൊല്ലപ്പെട്ട രമ ആ കുഞ്ഞിെൻറ അമ്മയാവാനല്ലേ സാധ്യത? അങ്ങനെയാെണങ്കിൽ എന്താണ് ആ കുഞ്ഞിെൻറ സ്ഥിതി? കേരളത്തിലെ ഓരോ മനുഷ്യരുടെയും മനസ്സിനെ വേട്ടയാടുന്നതാണ് ഈ ചോദ്യം. അതോ, മാവോയിസ്റ്റുകൾക്ക് മനുഷ്യാവകാശം ഇല്ല എന്ന സംസ്ഥാന ച്ീഫ് സെക്രട്ടറിയുടെ വാദമനുസരിച്ച് ഈ കുഞ്ഞിന്  ജീവിക്കാൻ അവകാശം ഇല്ലെന്നാണോ?
7. ചിട്ടപ്പെടുത്തിയ ഏറ്റുമുട്ടൽ (orchestrated encounter) ആണ് മഞ്ചക്കണ്ടിയിൽ നടന്നത് എന്നാണ് അവിടത്തെ സാഹചര്യങ്ങളും സംഭവസ്ഥലത്തോട് ഏറ്റവും ചേർന്ന് താമസിക്കുന്ന മേലെ മഞ്ചക്കണ്ടി ഊര് വാസികൾ നൽകുന്ന വിവരങ്ങളുടെ വിശകലനവും വ്യക്തമാക്കുന്നത്. രണ്ട് ദിവസങ്ങളിലായി നടന്ന പരസ്പരമുള്ള വെടിവെപ്പിൽ കിട്ടിയത് ഒരു എകെ47 തോക്ക് മാത്രം. അത് കിട്ടിയതാകട്ടെ, രണ്ട് കാലും ഒടിഞ്ഞ് നീര് വന്ന് വീർത്ത് ചലനശേഷി നഷ്ടപ്പെട്ട് അവശനായ മണിവാസകത്തിെൻറ ജഡത്തിനടുത്ത് നിന്ന്! അതിൽ അവശേഷിച്ചത് ഒറ്റ ബുള്ളറ്റ്. ഒരു റൗണ്ടിൽ 45 ബുള്ളറ്റ് തുരുതുരാ പോകുന്ന ഈ തോക്ക് ഉപയോഗിച്ച് മണിവാസകം  50-60 മീറ്റർ അടുത്ത് നിന്ന് വെടിവെച്ചിട്ടും എതിർവശത്ത് നിരന്ന് നിന്ന് അയാൾക്ക് നേരെ വെടിയുതിർത്ത നൂറിൽപരം തണ്ടർ േബാൾട്ട് കമാൻേഡാകളിൽ ഒരാളുടെ ദേഹത്ത് പോലും വെടിയുണ്ട പോയിട്ട് പോറൽ േപാലും ഏറ്റില്ല എന്നത് അത്ഭുതകരമാണ്. മറ്റൊന്ന്, തലേന്ന് മൂന്ന് പേർ നടത്തിയ വെടിവെപ്പിൽ കൊല്ലപ്പെട്ടവർ ഉപയോഗിച്ച തോക്ക് ഏതായിരുന്നു? അതെവിടെ? അവർ പൊലീസിന് നേരെ തോക്ക് ഉപയോഗിച്ചിരുെന്നങ്കിൽ മണിവാസകത്തിെൻറ ജഡത്തിനരികിൽ കണ്ടത് പോലെ ഇവരുടെ ജഡത്തിനടുത്തും തോക്ക് കണ്ടേനെ. ഒക്ടോബർ 28ന് നടന്ന ഏറ്റമുട്ടലിൽ കൊല്ലെപ്പട്ടവരുടെ ജഡത്തിനടുത്ത് തോക്ക് കണ്ടെത്താത്ത സാഹചര്യത്തിൽ അവരെ തണ്ടർ ബോൾട്ട് ഏകപക്ഷീയമായും പ്രകോപനമില്ലാതെയും വെടിവെച്ച് കൊല്ലുകയായിരുന്നു എന്ന് വ്യക്തം.
8. കാലിലെ ഒടിവും നീര് െകട്ടി വീർത്തതും മൂലം മണിവാസകത്തിന് നിൽക്കാനാവില്ല എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിന്ന് വ്യക്തമാവുന്നത് . 65കാരനായ അയാളുടേത് അവശമായ ശരീരപ്രകൃതമാണെന്ന് അയാളെ കണ്ടവർ സാക്ഷ്യപ്പെടുത്തുന്നു. മാഗസിൻ അടക്കം അഞ്ച് കിലോയോളം ഭാരം വരുന്ന എകെ47 തോക്ക് എടുത്ത് പൊക്കി വെടിയുതിർക്കാൻ കഴിയുന്ന നില അയാൾക്കുണ്ടായിരുന്നില്ല. കിടന്ന് വെടിവെച്ചു എന്ന് വാദിച്ചാൽ പോലും അയാളുടെ ശാരീരാകാവസ്ഥ അതിന് അനുവദിക്കുന്നതല്ല. പിന്നെ എങ്ങെനയാണ് അയാളുടേത് ഒരു ഏറ്റുമുട്ടലിൽ ഉണ്ടായ മരണമാവുന്നത്?
9.  ഇതിൽ നിന്നെല്ലാം വ്യക്തമാവുന്നത് ആദ്യദിനം കൊല്ലപ്പെട്ട മൂന്ന് പേരെയും ക്ളോസ് റേഞ്ചിൽ, മിക്കവാറും പോയൻറ് ബ്ലാങ്കിൽ വെടിവെച്ചിടുകയായിരുന്നു എന്നാണ്. മണിവാസകത്തെ അന്ന് പിടികൂടി കാൽ തല്ലി ഒടിച്ചു എന്ന് വേണം കരുതാൻ. അന്ന് തങ്ങൾ നടത്തിയ ക്രിമിനൽ നടപടി ന്യായീകരിക്കാനും പൊതുസമൂഹത്തിെൻറ കണ്ണിൽ പൊടിയിടാനും മണിവാസകത്തെ അവശേഷിപ്പിച്ചു- വ്യക്തമായ ഉദ്ദേശത്തോടെ. പിറ്റേന്ന്, ഇൻക്വസ്റ്റ് സാക്ഷികളുടെ സാന്നിധ്യത്തിൽ വെടിവെപ്പ് നാടകം നടത്തി ഏറ്റുമുട്ടൽ പ്രതീതീ സമൂഹത്തിന് നൽകാനും അയാളെ ഇല്ലാതാക്കാനുമുള്ള ആസൂത്രണമായിരുന്നു അത്.    തെളിവ് സൃഷ്ടിക്കാൻ വീഡിയോഗ്രാഫർമാരെ കൊണ്ടുവന്ന് അത് ഷൂട്ട് ചെയ്യിച്ചു. നാല് മരണങ്ങളും നഗ്നമായ കൊലപാതകങ്ങളാണ് എന്ന് മേൽപറഞ്ഞ കാര്യങ്ങൾ വ്യക്തമാക്കുന്നു. ഇതിെൻറ തിരക്കഥ പക്ഷേ, പൊളിഞ്ഞു. അതിൽ ഒരു പാട് വിടവുകൾ വന്നിട്ടുണ്ട്. തിരക്കഥയിലെ ആ പാളിച്ചകളാണ് ഇത് കൊലയാണെന്ന് സമൂഹത്തോട് പറയുന്നത്.
10. പച്ചമനുഷ്യനെ പിടിച്ചുനിർത്തി വെടിവെച്ച് കൊന്നിട്ട് അത്  ഏറ്റുമുട്ടലിൽ സംഭവിച്ചതാണ് എന്ന് പറയുന്നവർ  ശരാശരി കേരളീയെൻറ സാമാന്യബുദ്ധിയെ അവഹേളിക്കുകയാണ് എന്ന് ചൂണ്ടിക്കാണിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. പൊലീസ് വാദം അപ്പടി ആവർത്തിച്ച് അവരെ ന്യായീകരിച്ച രാഷ്ട്രീയ നേതൃത്വം ഈ അവഹേളനത്തിന് കുട പിടിച്ചു. പൊലീസ് നടപടിയെ ലജ്ജാലേശമന്യേ സാധൂകരിച്ച ചീഫ് സെക്രട്ടറി ടോം ജോസ് കേരളം ഇക്കാലമത്രയും ഉയർത്തിപ്പിടിച്ച മനുഷ്യത്വത്തിെൻറ സംസ്കാരത്തെയാണ് തകർത്തത്- ഒരു കശാപ്പുകാരനെപ്പോലെ.
11. അതുകൊണ്ട് ഞങ്ങൾ ആവശ്യപ്പെടുന്നു-
      a. കേരളത്തിെൻറ പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിച്ച പൊലീസ് മാപ്പ് പറയണം.
      b. മഞ്ചക്കണ്ടി കൊലപാതകത്തെക്കുറിച്ച് പൊലീസുമായി ബന്ധമില്ലാത്ത ഒരു സ്വതന്ത്ര ഏജൻസിയെക്കൊണ്ട്           അന്വേഷിപ്പിക്കണം.
      c. മാവോയിസ്റ്റുകൾക്ക് മനുഷ്യാവകാശമില്ല എന്ന് ചീഫ് സെക്രട്ടറി ലേഖനം എഴുതാൻ ഇടയായ സാഹചര്യത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം ഏർപ്പെടുത്തണം
 d.കൊലപാതകത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരുടെ പക്കൽ നിന്നും പണം ഇൗടാക്കി െകാല്ലപ്പെട്ടവരുെട ബന്ധുക്കൾക്ക് നഷ്ടപരിഹാരം നൽകണം.
e. ഏറ്റുമുട്ടൽ കൊലപാതകങ്ങളും കസ്റ്റഡി മരണങ്ങളും തടയാൻ നിയമ വിദഗധരും മനുഷ്യാവകാശ പ്രവർത്തകരും രാഷ്ട്രീയ് പാർട്ടി ബന്ധമില്ലാത്ത പൊതുപ്രവർത്തകരും മറ്റും അടങ്ങുന്ന ഒരു നീരീക്ഷണസമിതി രൂപവത്കരിക്കണം.
ദേശീയ മനുഷ്യാവകാശ കമ്മീഷൻ അടക്കമുള്ള അധികാര കേന്ദ്രങ്ങളിലും  സർക്കാരിന് മുമ്പാകെയും സമർപ്പിച്ച ഈ റിപ്പോർട്ടും പരാതികളും അതെഴുതിയ കടലാസിെൻൻറ വില പോലും കൽപ്പിക്കാതെ ബന്ധപ്പെട്ടവർ അവമനിക്കുകയാണുണ്ടായത്.


മഞ്ചക്കണ്ടിയിലേതും പടിഞ്ഞാറേത്തറയിലേതുമടക്കമുള്ള സംഭവങ്ങൾ ഏറ്റുമുട്ടൽ മരണമാണ് എന്ന ഭരണകൂട/പൊലീസ് വാദം ആരും വിശ്വസിച്ചിട്ടില്ല. ആ വാദം അവിശ്വസിച്ച് കൊണ്ട് തന്നെ അതപ്പടി വിശ്വസിക്കാനുള്ള ഏതോ ഒരു അദൃശ്യപ്രേരണ പൊതുസമൂഹത്തിന് മേൽ വന്ന് പതിക്കുന്ന വിചിത്രമായ സാമൂഹിക സാഹചര്യമാണ് നിലനിൽക്കുന്നത്. നിസ്സഹായരായ മനുഷ്യരെ പോയൻറ് ബ്ലാങ്കിൽ വെടി വെച്ച് കൊന്നിട്ട് അത്  ഏറ്റുമുട്ടൽ ആണ് എന്ന് പറയുന്നത് അപ്പടി വിശ്വസിക്കുന്നത് കേരളം പോലൊരു ജനാധിപത്യ സമൂഹത്തിന് ചേർന്നതല്ല എന്ന കാര്യത്തിൽ ആർക്കും അഭിപ്രായവ്യത്യാസമുണ്ടാവില്ല. പൊലീസ് ചിന്തക്കും കാഴ്ചപ്പാടിനും പ്രാമുഖ്യം ലഭിക്കുന്ന തരത്തിലേക്ക് കേരളം മാറുന്നുവോ എന്ന് ആശങ്കപ്പെടേണ്ട സാഹചര്യമാണ് കാണുന്നത്. ഇക്കാര്യം കേരളത്തിെൻറ പൊതുസമൂഹം ചർച്ച ചെയ്യേണ്ടതുണ്ട്. അത്കൊണ്ടാണ്  മഞ്ചക്കണ്ടി വെടിവെപ്പിെനപ്പറ്റി സന്നദ്ധ സംഘടനയായ ജനനീതി ഒരു വസ്തുതാന്വേഷണം നടത്താൻ തീരുമാനിച്ചത്. ഈ സംഭവത്തെക്കുറിച്ച് പൊതുസമൂഹത്തിന് വ്യക്തമായ നിഗമനത്തിലെത്താൻ കഴിയാത്ത വിധം വ്യത്യസ്തങ്ങളും വിചിത്രവുമായ വിവരങ്ങളാണ് പ്രചരിക്കുന്നത്. വിവരങ്ങളുടെ ഈ വെള്ളപ്പൊക്കത്തിൽ സമൂഹം ആശയക്കുഴപ്പത്തിൽ എത്തുകയും ഇത് സംബന്ധിച്ചുള്ള സത്യങ്ങൾ മറച്ച് വെക്കപ്പെടുകയുമാണ് സംഭവിക്കുന്നത്. അത് സംഭവങ്ങളെക്കുറിച്ച് വ്യക്തമായ ഒരു പൊതുജനാഭിപ്രായം രൂപപ്പെടാതെ പോകുന്നതിന് കാരണമാകുന്നു. ഒരു ജനാധിപത്യ സമൂഹത്തിൽ ഇത്തരം അവസ്ഥ ഉണ്ടാകാൻ പാടില്ല എന്നാണ് ജനാധിപത്യത്തെ കുറിച്ച് നമ്മെ പഠിപ്പിച്ചവരെല്ലാം പറഞ്ഞുതന്നത്. ഇന്ത്യൻ സമൂഹത്തിെൻറ േമൽ ഏകാധിപത്യത്തിെൻറ കരിനിഴൽ വീഴാൻ ആരംഭിക്കുന്നു എന്ന ഭീതി പടരുന്ന കാലത്ത് േകരളത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ ഭയപ്പെടുത്തുന്നതാണ്.


See More

Latest Photos