സംഭവിക്കുന്നതെന്ത്? എങ്ങിനെ നേരിടും?

Total Views : 832
Zoom In Zoom Out Read Later Print

ഫാസിസത്തിന്‍റെ കുതിരപ്പുറത്തേറി വർഗീയതയുടെ വിഷം പുരട്ടിയ കുന്തം കൊണ്ട് ഇന്ത്യൻ രാഷ്ട്രീയഗാത്രത്തെ കുത്തിവീഴ്ത്തുന്ന ഇന്ത്യയിലെ ചങ്ങാത്ത മുതലാളിത്ത നിയന്ത്രിത ഭരണ രാഷ്ട്രീയത്തിന് ബദൽ മാനവികസോഷ്യലിസമാണെന്നും അതിലേക്കുള്ള മാർഗം ഫാസിസ്റ്റ് - കോർപ്പറേറ്റ് കൂട്ട് കെട്ടിനെതിരായുള്ള പോരാട്ടം ശക്തിപ്പെടുത്തുകയാണു് എന്നുമാണ് ഈ പുസ്തകത്തിന്റെ സന്ദേശം.


രോഗം ഒരു രാഷ്ട്രീയപ്രശ്നം കൂടിയാണ്. ഏത് രോഗത്തിനും ഒരു രാഷ്ടീയ കാരണമുണ്ട്. രാഷ്ട്രീയ വിഷബീജങ്ങൾ സമൂഹഗാത്രത്തിൽ അടിഞ്ഞ് കൂടുകയും അളളിപ്പിടിക്കുകയും ചെയ്യുമ്പോൾ സമൂഹവും അതിനെ നിണ്ണയിക്കന്ന സമ്പദ് സംവിധാനങ്ങളും വിഷലിപ്തമാക്കി ദുഷിപ്പിക്കും. ആ വിഷത്തതിെൻറ വികിരണം സാമൂഹികവ്യവസ്ഥയെ ജീണ്ണിപ്പിക്കും. സമൂഹത്തിലെ ജനങ്ങളെ അത് ബാധിക്കുക രാഷ്ട്രീയമായ രോഗമായിട്ടാവും. ഇത്തരത്തിൽ ഗുരുതരവവും വ്യാപകവുമായി ബാധിക്കുന്ന രാഷ്ട്രീയ  മഹാമാരി (Political Pandemic) സമുഹത്തെ തകർക്കുകയും ജീർണ്ണിപ്പിക്കുകയും ചെയ്യും.  ഇത് സമൂഹത്തിെൻറ രാഷ്ട്രീയ ആരോഗ്യം നശിപ്പിക്കും. അതോടെ, സമൂഹം രോഗാതുരമാവുകയും തകരുകയും ചെയ്യും. സാമ്പത്തികവും രാഷ്ട്രീയവുമായ ആരോഗ്യം നശിക്കുന്ന അത്തരം സമൂഹത്തിൽ ശാരീരികവും മാനസികവുമായ രോഗങ്ങൾ പടരാൻ എളുപ്പമാണ്. ലോകത്തെ പിടിച്ച് കുലുക്കിയ കോവിഡ്- 19 എന്ന മാരകവ്യാധി ഒരു പൊളിറ്റിക്കൽ   പാൻഡമിക്കിന്റെ പ്രത്യക്ഷമാണോ? നിയോലിബറൽ സാമൂഹിക-സാമ്പത്തിക വ്യവസ്ഥയുടെ കൂടെപ്പിറപ്പായ കോർപ്പറേറ്റിസം എന്ന പൊളിറ്റിക്കൽ പാൻഡമിക്കിൻറെ  ഉപോൽപ്പന്നമാണോ ലോകത്തെ വിറപ്പിക്കുന്ന കോവിഡ് ? പുതിയ ലോകക്രമത്തിന്റെ സാഹചര്യങ്ങളും അത് നൽകുന്ന  അനുഭവങ്ങളും നമ്മെ അത്തരത്തിലുള്ള നിഗമനത്തിലേക്കാണ് എത്തിക്കുക എന്ന് പ്രശസ്ത ട്രേഡ് യൂണിയൻ , സോഷ്യലിസ്റ്റ് നേതാവ് അഡ്വ. തമ്പാൻ തോമസ് ചൂണ്ടിക്കാട്ടുന്നു. തന്റെ what is happening! How to face it ? എന്ന പുസ്തകത്തിലാണ് അദ്ദേഹം ഇക്കാര്യം അഭിപ്രായപ്പെടുന്നത്.

തൊഴിൽ, സമൂഹം എന്നിവയെക്കുറിച്ച് സ്വന്തം ജീവിത-രാഷ്ട്രീയഅനുഭവങ്ങളെ ആസ്പദമാക്കി വിവധ കാലങ്ങളിൽ  തമ്പാൻ തോമസ് രചിച്ച ലേഖനങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത കാലിക പ്രസക്തിയുള്ള 19 ലേഖനങ്ങളുടെ സമാഹരമാണ് പുസ്തകം. കൊറോണയുടെ ഉത്ഭവത്തിന്റെ രാഷ്ട്രീയ, സാമ്പത്തിക സാഹചര്യങ്ങൾ വിശകലനം ചെയ്യുന്ന ലേഖനത്തിലാണ് ഇത് ആഗോ്ളവൽക്കരണത്തിെൻറയും ഉദാരവൽക്കരണത്തിെൻറയും സ്വകാര്യവൽക്കരണത്തിെൻറയും ഫലമായി രൂപപ്പെട്ട പുത്തൻ കോളനിവൽകരണത്തിെൻറയും അത് സൃഷ്ടിച്ച കോർപ്പറേറ്റ്വൽകരണത്തിെൻറയും പ്രത്യാഘാതമാണ് കൊറോണ എന്ന നിഗമനത്തിൽ അദ്ദേഹം എത്തിച്ചേരുന്നത്.  കൊറോണ വ്യാപനത്തിെൻറ തുടക്കത്തിൽ ദേശാടന തൊഴിലാളികളുടെ ആത്മരക്ഷാർഥമുള്ള പലായനത്തിന്റെ പശ്ചാത്തലം വ്യക്തമാക്കുന്ന Political Pandamic എന്ന ലേഖനത്തിലാണ് രോഗബീജങ്ങൾ അടിഞ്ഞ് കിടക്കുന്നത് രാഷ്ട്രീയത്തിലാണ് എന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. അതിവേഗ പാതകളും അംബരചുംബികളും പണിതുയത്താൻ അനിവാര്യമായ അധ്വാനം നൽകിയ തൊഴിലാളികളെ കോർപ്പറേറ്റ്വൽക്കരണം ജീവിതത്തിെൻറ പുറേമ്പാക്കിലേക്ക് തള്ളിമാറ്റി. അങ്ങനെ അരികുവത്ക്കരിക്കപ്പെട്ട തൊഴിലാളികൾ ആശ്രയമറ്റ് അഗതികളായി അലയേണ്ടി വന്നത് പുത്തൻ മുതലാളിത്ത വികസനം മനുഷ്യനെ നിരസിക്കുന്നതിന്റെ ദൃഷ്ടാന്തമാണെന്ന് അനുഭവങ്ങളുടെയും രാഷ്ടീയ സിദ്ധാന്തങ്ങളൂടെയും അടിത്തറയിൽ നിന്ന് തമ്പാൻ തോമസ് സമർഥിക്കുന്നു. അതു് കൊണ്ട്, നിയോലിബറലിസത്തിന്റെ രാഷ്ട്രീയത്തിനെതിരായുള്ള മാനവിക സോഷ്യലിസത്തിന്റെ ചെറുത്ത് നിൽപ്പാവണം  കോവിഡാനന്തരകാല രാഷ്ടീയം എന്ന് അദ്ദേഹം നിർദ്ദേശിക്കുന്നു.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഐ.എൽ.ഒ അടക്കമുള്ള അന്താരാഷ്ട്ര വേദികളിൽ പങ്കാളിയായ തമ്പാൻ തോമസ്  തൊഴിൽ മേഖലയെ കുറിച്ച നടത്തിയ പഠനങ്ങളും ഇടപെടലുകളുമാണ്  ദേശാടന തൊഴിലാളികൾ, വീട്ട് ജോലിക്കാർ, തൊഴിലാളികളെ ആഗോളവൽക്കരണവും തുടങ്ങിയ ഈ സമാഹാരത്തിലെ ലേഖനങ്ങൾക്ക് അടിസ്ഥാനം. ആഗോളവൽക്കരണം അരികുവൽകരിക്കപ്പെട്ട ജനവിഭാഗങ്ങളെ എങ്ങനെ ബാധിച്ചു എന്നതാണ് ഇവയിൽ വിശകലനം ചെയ്യപ്പെടുന്നത്.

ശിവസേന അധികാരത്തിൽ വന്ന മുംബൈ തെരഞ്ഞെടുപ്പിൽ ഹിന്ദു വികാരം മറയില്ലാതെ ഉപയോഗിച്ചതിനെതിരേ വന്ന ഒരു തെരെഞ്ഞടുപ്പ് ഹരജിയുടെ അപ്പീൽ തള്ളി ജസ്റ്റിസ് ജെ.എസ്.വർമ്മയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് പുറപ്പെടുവിച്ച വിധി വിശകലനം ചെയ്യുന്ന ഒരു ലേഖനം ഈ സമാഹരത്തിലുണ്ട് - Safronisation Judgement(കാവിവൽക്കരണ വിധി). രാജ്യത്തിന്റെ കാവിവൽക്കരണത്തിന്  നിയമപരമായ കരുത്തും ന്യായീകരണവും നൽകിയ ഈ വിധിയെ രൂക്ഷമായ വിമർശനബുദ്ധ്യാ ഈ ലേഖനത്തിൽ വിലയിരുത്തുന്നു. ജ. വർമ്മയുടെ ഈ വിധി രാജ്യത്ത് ഹിന്ദുത്വരാഷ്ട്രീയത്തിന് അരിയിട്ട് വാഴ്ചക്കളള അനുമതിയാണെന്ന അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

ആറ് പതിറ്റാണ്ടായി സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ ആത്മാവിനകത്ത് ജീവിച്ച തമ്പാൻ തോമസ് ഇന്ത്യൻ സോഷ്യലിസ്റ്റ പ്രസ്ഥാനത്തെയും നേതാക്കളെയും ഓർമ്മിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന ഒരു പിടി ലേഖനങ്ങൾ ഈ സമാഹാരത്തിലുണ്ട്. എല്ലാം തകർക്കുന്നവരാണ് സോഷ്യലിസ്റ്റ് നേതാക്കന്മാർ(socialist leaders are demolishers) എന്നാണ് അവയിൽ അദ്ദേഹം ആത്മപരിശോധന പോലെ അദ്ദേഹം വിലയിരുത്തുന്നത്. ഇന്ത്യൻ സോഷ്യലിസ്റ്റ് പ്രസ്ഥാനം ഛിന്ന ഭിന്നമായിപ്പോയതിന് ഇത്ര കൃത്യമായ  വേറൊരു  കാരണം തിരക്കേണ്ടതില്ല. രാജ്യത്ത് ശക്തമായ ഒരു സോഷ്യലിസ്റ്റ് ബദൽ രൂപപ്പെടാതെ പോയതിന് കാരണം എന്തെന്ന് ഈ പുസ്തകത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്. ഇന്ദിരാഗാന്ധിയുടെ ഏകാധിപത്യ പ്രവണതക്കെതിരേ കലാപം നടത്തി വിജയിച്ച ജയപ്രകാശ് നാരായണനെ സ്വന്തം അനുയായികൾ ആശയപരമായി ചതിച്ചതാണ് ഇതിന് കാരണം എന്നാണ് അദ്ദേഹം വിലയിരുതതുന്നത്.  

ആഗോളവൽകരണത്തിന്റെ കൂട്ടുത്പന്നമായ നിയോലിബറലിസം സൃഷ്ടിച്ച സാമൂഹിക യാന്ത്രികാവസ്ഥയുടെ ഫലമായി ഉണ്ടായ മാനവികതയുടെ അന്യവൽക്കരണത്തെക്കുറിച്ചം ഈ പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെടാനുള്ള മാർഗത്തെക്കുറിച്ചും  ചർച്ച ചെയ്യുന്നതാണ് ഈ സമാഹാരത്തിലെ what is happening! How to face it? എന്ന ലേഖനം.  മുതലാളിത്ത രാജ്യങ്ങളിൽ കെട്ടിക്കിടന്ന കോർപ്പറേറ്റ് മൂലധനം  അണപൊട്ടിച്ച് വിടാൻ കണ്ടെത്തിയ രാഷ്ട്രീയതന്ത്രമായ ആഗോളവൽക്കരണം മൂലധനത്തിെൻറയും മുതലാളിത്ത സംസ്കാരത്തിെൻറയും വ്യാപനമാണ്. അത് സൃഷ്ടിച്ചത് ലാഭം ദൈവമായ പുതിയ ലോകമാണ് എന്ന് അദ്ദേഹം ഈ ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.

ലാഭത്തിന് വേണ്ടിയുള്ള മൂലധനത്തിന്റെ  തേരോട്ടത്തിൽ മാനുഷിക മൂല്യങ്ങൾ ധൂളിവൽക്കരിക്കപ്പെട്ടു. മനുഷ്യൻ ഇരയായി. ഇതായിരുന്നില്ല സോഷ്യലിസ്റ്റ് ചിന്തകർ സ്വപനം കണ്ട ആഗോളവൽക്കരണമെന്ന് ലേഖനത്തിൽ ചൂണ്ടിക്കാണിക്കുന്നു.  ലാഭം മാത്രം ലാക്കാക്കിയുള്ള മുതലാളിത്ത ആഗോളവൽക്കരണം വികസ്വര/അവികസിത രാജ്യങ്ങളിലെ മനുഷ്യവിഭവത്തിന്റെയും പ്രകൃതി വിഭവങ്ങളുടെയും ദയാരഹിതമായ ചൂഷണമാണ് നടത്തിയത്.  അവിടങ്ങളിലെ പ്രകൃതി, മനുഷ്യ വ്യവസ്ഥകളെ അത് തകർത്തു. അതിന്റെ പ്രത്യാഘാതമാണ് കൊറോണ പോലുള്ള മഹാമാരികൾ എന്ന് ലേഖനം അഭിപ്രായപ്പെടുന്നു.
ഇത്തരം മഹാമാരികൾക്കെതിരേയുള്ള പ്രതിരോധം നിയോലിബറലിസം എന്ന രാഷ്ട്രീയ മഹാമാരിക്കെതിരേ ഉള്ള പോരാട്ടമാകണമെന്നാണ് ലേഖനം സ്ഥാപിക്കുന്നത്. അത്, ജനാധിപത്യവും മതാതീതതയും ഉൾച്ചേർന്ന മാനവിക സോഷ്യലിസത്തിന്റെ സ്ഥാപനത്തിലൂടെയേ സാധ്യമാകൂ. അതിനുള്ള രാഷ്ട്രീയ സമരമാണ് ഈ മഹാമാരിക്കെതിരേയുള്ള  ആന്റിവൈറസ്. ഗാന്ധിയുടെയും രാംമനോഹർ ലോഹ്യയുടെയും ജയപ്രകാശ് നാരായണന്റെയും അംബേദ്കറിന്റെയും കലാനുസൃതമായ പുനർവായനയിലൂടെയും പ്രയോഗത്തിലൂടെയും ഈ മറുവൈറസ് വികസിപ്പിച്ചെടുക്കാൻ കഴിയുമെന്ന ശുഭാപ്തി വിശ്വാസമാണ് പുസ്തകത്തിന്റെ അന്തർധാര.

യശഃശരീരായ സോഷ്യലിസ്റ്റ് നേതാക്കളായ ജയപ്രകാശ് നാരായണൻ, രാംമനോഹർ ലോഹ്യ, ജോർജ് ഫെർണാണ്ടസ്, എന്നിവരുടെ പ്രസക്തിയും സാധ്യതകളും വിശകലനം ചെയ്യുന്ന അനുസ്മരണങ്ങളും ഇതിൽ ഉണ്ട്. വാനപ്രസ്ഥത്തിൽ നിന്ന് തിരിച്ച വന്നു് മഹാഭാരത യുദ്ധം പോലൊരു രാഷ്ടീയ സമരം ജയിച്ച ജയപ്രകാശിനെ സ്വന്തം അനുയായികൾ തോൽപിച്ച കഥയാണ് ഒരു ലേഖനം ഗാന്ധിജി കൊല്ലപ്പെട്ടില്ലായിരുന്നെങ്കിൽ കോൺഗ്രസ് പിരിച്ച് വിടപ്പെടുമായിരുന്നു എന്നും നെഹ്രുവിന് പകരം ലോഹ്യയുടെയും മറ്റും നേതൃത്വത്തിൽ  ഒരു സോഷ്യലിസ്റ്റ് ബദൽ സ്വതന്ത്ര ഭാരതത്തിൽ രൂപപ്പെടുമായിരുന്നു എന്നുമുള്ള പ്രത്യാശയാണ് ലോഹ്യയെക്കുറിച്ചുള്ള ലേഖനം.

ഫാസിസത്തിെൻറ കുതിരപ്പുറത്തേറി വർഗീയതയുടെ വിഷം പുരട്ടിയ കുന്തം കൊണ്ട് ഇന്ത്യൻ രാഷ്ട്രീയഗാത്രത്തെ കുത്തിവീഴ്ത്തുന്ന ഇന്ത്യയിലെ ചങ്ങാത്ത മുതലാളിത്ത നിയന്ത്രിത ഭരണ രാഷ്ട്രീയത്തിന് ബദൽ മാനവികസോഷ്യലിസമാണെന്നും അതിലേക്കുള്ള മാർഗം  ഫാസിസ്റ്റ് - കോർപ്പറേറ്റ് കൂട്ട് കെട്ടിനെതിരായുള്ള പോരാട്ടം ശക്തിപ്പെടുത്തുകയാണു് എന്നുമാണ് ഈ പുസ്തകത്തിന്റെ സന്ദേശം. തമ്പാൻ തോമസിന്റെ എൺപതാം ജന്മദിനത്തിന്റെ ഭാഗമായി രൂപവത്കരിച്ച തമ്പാൻ തോമസ് ഫൗണ്ടേഷൻ ഫോർ സോഷ്യലിസം ആൻറ് ലേബർ എംപവർമെന്റ് ആണ് പ്രസാധകർ. വില  300 രൂപ.

See More

Latest Photos