• English
    • English
    • :
    • :
  • Home
  • News

    Upcoming Programs

    Access to Justice

    Facts Finding Investigation

    Indian Constitution

    • Politics

    Indian Judiciary

    Sustainable Development

    Climate Change

    Women, Children and Elderly

    • Social activities

    Dalits and Minorities

    Lives & Livelihood

    • Health

    National / International Networks

    Blog

    • Views
  • Archive News
  • Contact
  • Blog
    • More
      • Reporters
      • Bloggers
  • Home
  • News
    • Upcoming Programs
    • Access to Justice
    • Facts Finding Investigation
    • Indian Constitution
    • Indian Judiciary
    • Sustainable Development
    • Climate Change
    • Women, Children and Elderly
    • Dalits and Minorities
    • Lives & Livelihood
    • National / International Networks
    • Blog
  • Archive News
  • Media
    • Photo Gallery
    • Video Gallery
  • Contact
  • Blog
  • Blog Media
    • Photo Gallery
    • Video Gallery
  • More
    • Reporters
    • Bloggers
Breaking News
തദ്ദേശ തെരഞ്ഞെടുപ്പിൽ മുന്നണികൾക്ക് മുന്നിൽ ഒരു നഗരവികസന അജണ്ട
മാനഭംഗത്തിനിരയായവൾ ആത്മഹത്യ ചെയ്യുമെന്ന് പറയുമ്പോള്‍
കേസുകളിലൂടെ ചോരുന്ന കോടികൾ!
സംഭവിക്കുന്നതെന്ത്? എങ്ങിനെ നേരിടും?
മാവോവാദി വേട്ട: സത്യവും മിഥ്യയും

Advance Search

Browse Videos

  • All Videos
  • Youtube
  • Dailymotion d
  • Vimeo
  • Uploaded Videos
  • Recent
  • Popular

തദ്ദേശ തെരഞ്ഞെടുപ്പിൽ മുന്നണികൾക്ക് മുന്നിൽ ഒരു നഗരവികസന അജണ്ട

മാനഭംഗത്തിനിരയായവൾ ആത്മഹത്യ ചെയ്യുമെന്ന് പറയുമ്പോള്‍

കേസുകളിലൂടെ ചോരുന്ന കോടികൾ!

സംഭവിക്കുന്നതെന്ത്? എങ്ങിനെ നേരിടും?

മാവോവാദി വേട്ട: സത്യവും മിഥ്യയും

പുതിയ സിൽവർലൈൻ പദ്ധതി: ആശയും ആശങ്കയും

തദ്ദേശ തെരഞ്ഞെടുപ്പിൽ മുന്നണികൾക്ക് മുന്നിൽ ഒരു നഗരവികസന അജണ്ട

സംഭവിക്കുന്നതെന്ത്? എങ്ങിനെ നേരിടും?

കേസുകളിലൂടെ ചോരുന്ന കോടികൾ!

പൗരത്വ ഭേദഗതിയുടെ സാമ്പത്തിക , രാഷ്ട്രീയ പ്രത്യാഘാതങ്ങൾ

New Poll???

  1. Blog

തദ്ദേശ തെരഞ്ഞെടുപ്പിൽ മുന്നണികൾക്ക് മുന്നിൽ ഒരു നഗരവികസന അജണ്ട

November 23, 2020 | Reported By : Chief Editor
November 23, 2020 | Reported By : Chief Editor
Total Views : 146
Zoom In Zoom Out Read Later Print

തൃശൂർ റെയിൽവേ പസഞ്ചേഴ്സ് അസോസിയേഷൻ ജന. സെക്രട്ടറിയും എഞ്ചിനിയറിംഗ് വിദഗ്ദനുമായ പി. കൃഷ്ണകുമാർ അവതരിപ്പിക്കുന്ന ജനപക്ഷ, സുസ്ഥിര വികസന അജണ്ട


വീണ്ടും  തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനങ്ങളോട് പതിവ് വാഗദാനങ്ങൾക്കപ്പുറം  സ്ഥാനാർഥികൾക്ക്, അവരുടെ മുന്നണികൾക്ക് എന്താണ് പറയാനുള്ളത്? അവർക്ക് മുന്നിൽ എന്ത് വികസന അജണ്ടയാണ് വെക്കാനള്ളത്? പറഞ്ഞ് പഴകിയ റോഡ്-തോട്-കെട്ടിട വികസനം തന്നെയോ? അതോ, കാലത്തിനനുസൃതമായ ആധുനിക
ശാസ്ത്ര-സാങ്കേതിക വിദ്യയുമായി ബന്ധപ്പെടുത്തിയുള്ളതും ജനങ്ങളുടെ ജീവിതാവശ്യങ്ങളിൽ അധിഷ്ഠിതവുമായ എന്തെങ്കിലും കാര്യങ്ങൾപുതുതായി പറയാനുണ്ടോ? ജനങ്ങളുടെ ദൈനംദിന ജീവിതത്തിൽ കാതലായ മാറ്റങ്ങൾ വരുത്തുന്നതിൽ ഏറ്റവുമധികം പങ്ക് വഹിക്കാനാവുന്നത് തെരഞ്ഞെടുക്കപ്പെടുന്ന പ്രദേശിക ഭരണകൂടങ്ങൾക്കാണ്. എന്നാൽ, തെരഞ്ഞെടുപ്പിന്റെ വർണ്ണോത്സവത്തിൽ ജനങ്ങളുടെ അടിസ്ഥാനപരമായ പല ആവശ്യങ്ങളുംപരിഗണന  നേടാറില്ല എന്നതാണ് സത്യം. തൃശൂരിനെ സംബന്ധിച്ചിടത്തോളം പ്രധാനമെന്ന് കരുതുന്ന  ഏതാനും വിഷയങ്ങൾ ഉൾപ്പെടുത്തി, തൃശൂർ റെയിൽവേ പസഞ്ചേഴ്സ് അസോസിയേഷൻ ജന. സെക്രട്ടറിയും എഞ്ചിനിയറിംഗ് വിദഗ്ദനുമായ പി. കൃഷ്ണകുമാർ അവതരിപ്പിക്കുന്ന ജനപക്ഷ, സുസ്ഥിര വികസന അജണ്ട ജനനീതി ബന്ധപ്പെട്ടവരുടെ മുന്നിൽ വെക്കുന്നു. ഇത് തൃശൂരിന് മാത്രമല്ല, അതിവേഗം നഗരവരൽക്കരണത്തിന് വിധേയമാകുന്ന കേരളത്തിലെ പഞ്ചായത്തുകൾ മുതൽ വളർച്ച മുരടിച്ചു കൊണ്ടിരിക്കുന്ന  നഗരങ്ങൾക്കും ഈ അജണ്ട ബാധകമാണ്-ഏറിയും കുറഞ്ഞും. പ്രാദേശിക ഭേദങ്ങൾക്കനുസരിച്ച് ഏറ്റക്കുറച്ചിലുകളും മാറ്റങ്ങളും വരുത്തി എത് പ്രദേശിക ഭരണകൂടത്തിനും ഇത് നടപ്പാക്കാം; ഈ ആശയങ്ങൾ സ്വീകരിക്കാം. വോട്ടർമാറ ഇത് ചർച്ചയാക്കണം,മുന്നണികളെക്കൊണ്ട് ചർച്ചയാക്കിക്കണം.


1) വെള്ളക്കെട്ട് ഭീഷണി ശാശ്വതമായി പരിഹരിയ്ക്കുന്നതിന് ആവശ്യമായ ശാസ്ത്രീയ നടപടികൾ നടപ്പാക്കണം.
2) തോടുകളും കനാലുകളും പുഴകളും പൂർണ്ണമായും വീണ്ടെടുത്ത് സുഗമമായ ജലപ്രവാഹം ഉറപ്പാക്കണം. സാധ്യമാകുന്ന മേഖലകളിൽ ആധുനിക ജലഗതാഗതം ഏർപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണം.
3) ജൈവ മാലിന്യ സംസ്കരണത്തിന് കൃത്യമായ പദ്ധതികൾ ആവിഷ്കരിയ്ക്കുകയും അവ ശരിയായി നടക്കുന്നുവെന്ന് നിരീക്ഷിക്കുകയും ഉറപ്പാക്കുകയും വേണം. അജൈവ മാലിന്യ ശേഖരണത്തിനും അവ നിശ്ചിത കേന്ദ്രങ്ങളിലെത്തിച്ചു് സംസ്കരിക്കുന്നതിനും മെച്ചപ്പെട്ട സംവിധാനങ്ങൾ ഏർപ്പെടുത്തണം.
4) പഴയ തൃശൂർ മുൻസിപ്പൽ പ്രദേശത്തു് മാത്രം ഒതുങ്ങുന്ന വൈദ്യുതി, ജല വിതരണാവകാശം വൈദ്യുതി ബോർഡിനും വാട്ടർ അഥോറിറ്റിക്കും വിട്ടുകൊടുത്തു്, കോർപ്പറേഷൻ ഭരണം നഗരത്തിന്റെ വികസന, പരിപാലന കാര്യങ്ങളിൽ പൂർണ്ണമായും ശ്രദ്ധിക്കണം. ഒരു വിഭാഗം ജനങ്ങൾക്ക് വേണ്ടിമാത്രം നഗരഭരണകൂടത്തിന്റെ മുഴുവൻ ശ്രദ്ധയും വിഭവങ്ങളും വ്യയം ചെയ്യുന്നത് ശരിയല്ല. അക്കാര്യങ്ങൾ കൂടുതൽ മെച്ചമായി കൈകാര്യം ചെയ്യുവാൻ സംസ്‌ഥാനത്തിന്റെ മറ്റിടങ്ങളിൽ മുഴുവനും ബന്ധപ്പെട്ട മേഖലയിൽ മാത്രമായി പ്രവർത്തിയ്ക്കുന്ന മേല്പറഞ്ഞ സ്ഥാപനങ്ങൾക്ക് കഴിയും.
5) കുഴലിലൂടെ പ്രകൃതിവാതകം എല്ലായിടത്തും വിതരണം ചെയ്യുന്ന "സിറ്റി ഗ്യാസ്" പദ്ധതി തൃശ്ശൂരിൽ നടപ്പാക്കണം.
6) നഗരത്തിലെമ്പാടും വൈദ്യുത വാഹനങ്ങൾക്കായി ചാർജിങ്ങ് കേന്ദ്രങ്ങൾ സ്ഥാപിയ്ക്കണം. പൊതുജനങ്ങൾ എത്തുന്ന സ്വകാര്യ സമുച്ചയങ്ങളിലും ചാർജിങ്ങ് കേന്ദ്രങ്ങൾ നിർബന്ധമാക്കണം.
7) ജനവാസമേഖലകളിൽ ബൂത്തടിസ്ഥാനത്തിൽ, കുടുംബശ്രീയുടെ നേതൃത്വത്തിൽ സ്വയംപര്യാപ്ത ജനസേവനകേന്ദ്രങ്ങൾ ആരംഭിക്കണം. ദൈനംദിന ജീവിതം ഡിജിറ്റൽ രീതികളിലേയ്ക്ക് മാറുന്ന സാഹചര്യത്തിൽ ആപ്രദേശത്തെ ജനങ്ങളുടെ എല്ലാ ഓൺലൈൻ സേവനങ്ങളും അത്തരം കേന്ദ്രങ്ങളിൽ സാധ്യമാകണം. മുതിർന്ന പൗരന്മാരുടെ സൗകര്യാർത്ഥം അത്തരം കേന്ദ്രങ്ങൾ ഭൂനിലയിൽ തന്നെയാണെന്ന് ഉറപ്പുവരുത്തണം. അത്തരം കേന്ദ്രങ്ങളിൽ കുടുംബശ്രീ ഉല്പന്നങ്ങളുടെ വിപണനവും ഹോം ഡെലിവറി സേവനങ്ങളും ഉൾപ്പെടുത്താവുന്നതാണ്.
8) നഗരത്തിലെ പൊതു പാർക്കിങ് കേന്ദ്രങ്ങൾ, കാന്റീനുകൾ, ശുചിമുറികൾ തുടങ്ങിയ പൊതുസേവനങ്ങളുടെ നടത്തിപ്പ് കുടുംബശ്രീയുടെ ചുമതലയിലാക്കി ജനങ്ങൾക്ക് മികച്ചസേവനം ഉറപ്പാക്കണം.
9) റെയിൽവേ സ്റ്റേഷൻ, കെഎസ്ആർടിസി സ്റ്റാൻഡ്, ശക്തൻ സ്റ്റാൻഡ്, വടക്കെ സ്റ്റാൻഡ് തുടങ്ങിയ പ്രധാന കേന്ദങ്ങളിൽ കോർപ്പറേഷന്റെ മുൻകയ്യിൽ, പോലീസിന്റെ സഹകരണത്തോടെ പ്രീ-പെയ്‌ഡ്‌ & ഷെയർ ഓട്ടോ കൗണ്ടറുകൾ തുടങ്ങണം. അവയുടെ നടത്തിപ്പ് കുടുംബശ്രീയെ ഏൽപ്പിയ്ക്കണം.
10) നഗരത്തിലെ പ്രധാന ജംഗ്ഷനുകളിലെല്ലാം ട്രാഫിക് സിഗ്നലുകൾ സ്ഥാപിച്ച് ഗതാഗതം നിയന്ത്രിക്കണം.
11) അശ്വിനി, പാട്ടുരായ്ക്കൽ, പെരിങ്ങാവ് ജംഗ്ഷനുകൾ ശാസ്ത്രീയമായി വികസിപ്പിയ്ക്കണം. മെഡിക്കൽ കോളേജിലേയ്ക്കുള്ള ബസ്സുകൾ പാട്ടുരായ്ക്കൽ വഴി സർവ്വീസ് നടത്തണം.

12) നഗരത്തെ എത്രയും വേഗം പൂർണമായും ഭിന്നശേഷി സൗഹൃദമാക്കണം. പൊതു ഇടങ്ങളായ മൈതാനങ്ങൾ, കാഴ്ചബംഗ്ലാവുകൾ, മൃഗശാലകൾ തുടങ്ങിയവയിപ്രവേശനം നിശ്ചിത ദിവസങ്ങളിൽ നിശ്ചിത സമയത്ത് ഭിന്നശേഷിക്കാർക്ക് മാത്രമായി നിയന്ത്രിക്കണം. അവർക്ക് തടസ്സമില്ലാതെ കാഴ്ചകൾ ആസ്വദിക്കാുവാൻ പര്യപത്മായ സൗകര്യം ആവശ്യമാണ്.
13) നഗര നിരത്തുകളുടെ ഒന്നാമത്തെ അവകാശി കാൽനടകാരനും രണ്ടാമത്തെ അവകാശി സൈക്കിൾ പോലുള്ള യന്ത്രരഹിത വാഹനങ്ങളും മൂന്നാമത്തെ അവകാശി പൊതുവാഹനങ്ങളുമാകണം. നിരത്തുകളിൽ കാൽനടക്കും സൈക്കിൾ സവാരിക്കും  മാത്രമാമായി പാതകൾ വേർതിരിച്ച്  ഏർപ്പെടുത്തുന്നത് നയമാകണം.
14) മോട്ടോർവാഹനങ്ങൾക് പ്രവേശനമില്ലാത്ത നിരത്തുകളും പ്രത്യേക ദിവസങ്ങൾ പ്രഖ്യാപിക്കണം. ഉദാഹരണത്തിന് ഞായറാഴ്ചകളിൽ സ്വരാജ് റൗണ്ടിൽ മോട്ടോർ വാഹനങ്ങൾക് പ്രവേശനം നിഷേധിച്ച് , അന്ന്  വഴിവാണിഭത്തിനും ജനങ്ങളുടെ ഉല്ലാസത്തിനുമായി വിട്ടുകൊടുക്കുക.
15) വൈദ്യുതി, ഹൈഡ്രജൻ തുടങ്ങിയ ഊർജ്ജസ്രോതസ്സുകൾ ഉപുയാഗിക്കുന്നതും മലിനീകരണം ഒട്ടുമില്ലാത്തതുമായ വാഹനങ്ങൾ പ്രോത്സാഹിപ്പിക്കണം. പുതിയ പൊതുതുവാഹനങ്ങൾ അത്തരത്തിലുള്ളവ മാത്രമാകണം.
16) നഗരത്തിൽ സിറ്റി സർവ്വീസുകളും സർക്കുലർ സർവ്വീസുകളും വയാപകമായി ആരംഭിക്കണം. ശക്തൻ സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, അയ്യന്തോൾ, പൂങ്കുന്നം, പാട്ടുരായ്കൽ, ചെമ്പുകാവ്, കിഴുക്കക്കോട്ട തുടങ്ങിയ പ്രധാനപ്രദേശങ്ങളെ
ബന്ധിപ്പിച് പ്രദിക്ഷിണമായും അപ്രദിക്ഷിണമായും സർക്കുലർ സർവ്വീസുകൾ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. ഇത്തരം  സ്ർവ്വീസുകളെ ആവശ്യമെങ്കിൽ "വൺവേ" നിയമത്തിൽ നിന്ന് ഒഴിവാകണം. സർകുലർ/സിറ്റി സർവ്വീസുകൾക്കായി ബസ്സുകൾക്ക് പുറമെ മറ്റ് പൊതു വാഹനങ്ങളെയും പരിഗണിക്കണം.
17) ദീർഘദൂര ബസ്സുകൾ മാത്രതം നഗരത്തിൽ യാത്ര അവസാനിപ്പച്ച് ബസ്സ് സ്റ്റാൻഡുകളിൽ  നിറത്തിയിയിടാൻ അനുവദിക്കണം.
18) ഹൃസ്വദൂര ബസ്സുകൾ നഗരത്തിെൻറ പ്രാന്ത പ്രദേശങ്ങളിൽനിന്ന് സർവ്വീസ് ആരംഭിച്ച് വിവിധ ദിശകളിലുള്ള മറ് പ്രാന്ത പ്രദേശങ്ങളിൽ സർവ്വീസ് അവസാനിപ്പിക്കുന്ന വിധം സംവിധാനം ചെയ്യണം. ഉദാഹരണത്തിന്
പട്ടിക്കാട്/മണ്ണുത്തി ഭാഗത്തുനിന്ന് ഒല്ലൂരിലേക്കും കൂർക്കഞ്ചേരി/കണിമംഗലത്തേക്കും എൽത്തുരുത്തു്/ഒളരിക്കും
അയ്യന്തോൾ/പുതൂർകരക്കും അടാട്ട്/മുണ്ടൂരിലേക്കും മെഡിക്കൽ കോളജ്/അത്താണിക്കും രാമവർമ്മപുരം/താണിക്കുടത്തേക്കും അതുപോലെ തിരിച്ചും  ബസ്സുകളുണ്ടാകണം. ഈ ബസ്സുകൾ നഗരത്തിലൂടെ കടന്നുപോകാനേ പാടുള്ളൂ.
19) ഷെയർ ടാക്സ്/ഓട്ടോ സ്ംവിധാനം നടപ്പാക്കണം. ടാക്സികളും ഓട്ടോകളും മടക്കയാത്രയിൽആളെ കയറ്റണമെന്നത് നിർബന്ധമാക്കണം. കാലിയായിഓടുന്നത് ദേശീയ നഷ്ടമാണ്.
20തൈക്ക് -വടക്ക് യാത്രക്ക് തീവണ്ടികൾ പരമാവധി പ്രയോജനപ്പെടുത്തണം. കൂടുതൽ മെമു സ്ർവ്വീസുകൾ ആരംഭിയ്ക്കാൻ റെയിൽവേയിൽ സമ്മർദ്ദം ചെലുത്തണം. . പുതുക്കാടും മുളങ്കുന്നത്തുകാവുംതൃശ്ശൂരിെൻറ അനുബന്ധ മെമു കേന്ദ്രങ്ങളാക്കി വികസിപ്പിക്കണം. തെക്കോട്ടുള്ള മെമു സർവ്വീസുകൾ മുളങ്കുന്നത്തുകാവിൽനിന്നും വടക്കോട്ടുള്ളവ പുതുകാട്ടുനിന്നും ആരംഭിക്കണം.
21) എറാണാകുളം, കോഴിക്കോട്, കോയമ്പത്തൂർ എന്നീ സമീപ നഗരങ്ങളിലേക്ക് മെമു സ്ർവ്വീസുകളുണ്ടാകണം.
22) നഗരത്തിെന്റ ഭാവി വളർച് മുന്നിൽകണ്ട്  ബസ്സ് റാപ്പിഡ് ട്രാൻസ്പോർട്ട്, നാനോ മെട്രോ, ട്രാം, പേഴ്സ്ണൽ റാപ്പിഡ് ട്രാൻസ്പോർട്ട് തുടങ്ങിയ ആധുനിക നഗര ഗതാഗതരൂപങ്ങൾകുള്ള സാധ്യതാപഠനങ്ങൾ നടത്തണം.
23) തൃശ്ശൂരിെൻറയും സമീപപ്രദേശങ്ങളെയും ഉൾറ്പ്പടുത്തി, എല്ലാ ഗതാതാഗതരൂപങ്ങളുടെയും ഏകോപനത്തിനും നിയന്ത്രണണത്തിനുമായി യൂനിഫൈഡ് മെട്രോപ്പൊളിറ്റൻ ട്രാൻസ്പോർട്ട് അഥോറിറ്റി രൂപീകരിക്കണം.

See More

Latest Photos

Apply For Advertisement

Photo Gallery

Video Gallery

Archive Search

Subscribe

Categories

Useful Links

  • Home
  • All News
  • Contact
  • FAQ
  • Rss

About Us

A secular collective of human rights defenders, eminent jurists, retired judges, lawyers, academics, writers, thinkers, artists, social workers, and activists representing humanism, culture, creativity, and knowledge.

Contact Us

Address: Jananeethi, P.B.No 8, Mannuthy Post, Thrissur 680 651, Kerala, India
Phone: +91-487-2373479 / 2373281
Website: jananeethi.org
Email: jananeethi@jananeethi.org
2021 © All Rights Reserved @ Jananeethi_news | Terms & Condition | Privacy Policy